കോഴിക്കോട്: പ്രശസ്ത ചലച്ചിത്ര സംവിധായകന് സുനിലിന്റേയും നിര്‍മ്മാതാവ് ബിന്ദുവിന്റേയും മകള്‍ വേദ സുനിലിന്റെ ആദ്യ പുസ്തകമായ ‘പന്ത്രണ്ട് മണിയും 18 വയസ്സും’ എം മുകുന്ദന് പ്രകാശനം ചെയ്തു. മാഹിയില്‍ നടന്ന ചടങ്ങില്‍ ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമൂട് പുസ്തകം ഏറ്റുവാങ്ങി.
ഹരികുമാര്‍ സംവിധാനം ചെയ്യുന്ന ‘ഓട്ടാറിക്ഷക്കാരന്റെ ഭാര്യ’ എന്ന സിനിമയുടെ ലൊക്കേഷനിലാണ് പ്രകാശനം നടന്നത്. സംവിധായകന് ഹരികമാര്‍ പുസത്കത്തിന്റെ ഓണ്‍ലൈന്‍ പര്‍ച്ചേസ് നിര്‍വ്വഹിച്ചു. പ്രൊഡക്ഷന്‍ കണ്ട്രോളര് ഷാജി പട്ടിക്കര യൂണിറ്റിലെ നൂറുകോപ്പികള്‍ യൂണിറ്റലുള്ളവര്ക്കായി ഓണ്‍ലൈനിലൂടെ ‘ പര്‍ച്ചേസ് ചെയ്തു. നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീര്‍, പ്രതീഷ്, ഹനീഫ അമ്പാടി, വേദയുടെ മാതാപിതാക്കളായ സുനില്‍, ബിന്ദു സുനില്‍, സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിച്ചു
23 ചെറുകഥകളുടെ സമാഹാരമാണ് ‘പന്ത്രണ്ട് മണിയും 18 വയസ്സും’. ഗുരുകുല സമ്പ്രദായത്തിലൂടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വേദ സിനിമയില്‍ അസി: ഡയറക്ടറായും എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എഴുത്തിനേയും, യാത്രകളേയും ഏറെ ഇഷ്ടപ്പെടുന്ന വേദ, സിനിമാ സംവിധാനത്തിനുള്ള തയ്യാറെടുപ്പിലാണ്. ഗ്രീന്‍ ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: