മാഡ്രിഡ്: ലോകത്തെ മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളായ ബാഴ്‌സലോണ സ്‌ട്രൈക്കര്‍ സെര്‍ജിയോ അഗ്യൂറോ നിറകണ്ണുകളോടെ അരങ്ങൊഴിഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് മുപ്പത്തിമൂന്നാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഹൃദ്രോഗത്തിന് ചികിത്സയിലാണ് താരം.
ബാഴ്‌സലോണയുടെ ആസ്ഥാനമായ ന്യൂകാമ്പില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അഗ്യൂറോ കണ്ണീരോടെ വിടവാങ്ങല്‍ പ്രഖ്യാപിച്ചത്. പത്ത് ദിവസം മുമ്പാ്ണ് അഗ്യൂറോ കളി മതിയാക്കാന്‍ തീരുമാനിച്ചത്. അഗ്യൂറോയുടെ കുടംബാംഗങ്ങളും ബാഴസലോണിയിലെ സഹതാരങ്ങളും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
ഒക്ടോബര്‍ മുപ്പതിന് സ്പാനിഷ് ലീഗില്‍ അലാവസിനെതിരായ മത്സരത്തിനിടെ അഗ്യൂറോ നെഞ്ചുവേദനയെ തുടര്‍ന്ന്് കളിക്കളം വിട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹൃദ്രോഗം സ്ഥിരീകരിച്ചത്. പത്ത് വര്‍ഷം മാഞ്ചസ്റ്റര്‍ സിറ്റിക്കായി കളിച്ച ശേഷമാണ് അര്‍ജന്റീനിയന്‍ താരമായ അഗ്യൂറോ ബാഴ്‌സലോണയില്‍ ചേര്‍ന്നത്. അര്‍ജന്റീനക്കായി 97 മത്സരങ്ങളില്‍ 41 ഗോളുകള്‍ നേടിയിട്ടുണ്ട്. 2006 ലാണ് സീനിയര്‍ ടീമില്‍ അരങ്ങേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക