കോഴിക്കോട്: കായികാധ്യാനം കൂടുതലുള്ളതിനാല്‍ അതിന് യോജിച്ച വസ്ത്രമാവണം യൂണിഫോം എന്ന തീരുമാനമെടുത്ത ബാലുശ്ശേരി ഗവ.ഗേള്‍സ് എച്ച്എസ്എസ് അധികൃതരുടെ തീരുമാനം പ്രശംസനീയമാണെന്ന് എബിവിപി. പക്ഷെ അതെന്തോ വലിയ വിപ്ലവ രാഷ്ടീയ നേട്ടമായി അവതരിപ്പിക്കാനും ക്രഡിറ്റ് ഏറ്റെടുക്കാനുമുള്ള ഇടതുപക്ഷനീക്കം അപഹാസ്യവുമാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി യദു കൃഷ്ണന്‍ പറഞ്ഞു. ഇത്തരമൊരു തീരുമാനം ജെന്റര്‍ നൂട്രാലിറ്റിയുടെ ഭാഗമാണ് എന്ന രീതിയില്‍ ഇടതുപക്ഷം നടത്തുന്നത് വെറും വാചക കസര്‍ത്ത് മാത്രമാണ്.
സ്‌കൂള്‍ യൂണിഫോം ഒരുപോലെ ആക്കിയത് കൊണ്ട്മാത്രം സ്ത്രീ സ്വാതന്ത്രം സംരക്ഷിക്കപ്പെടുമെന്നും സമത്വമുണ്ടാവുമെന്നും വിശ്വസിക്കാനാവില്ല. സമത്വത്തിന്റെയും നവോധാനത്തിന്റെയും വലിയ പ്രഖ്യാപനം നടത്തുന്ന ഇടതുപക്ഷം അല്‍പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് സ്വന്തം പാര്‍ട്ടി സഖാക്കള്‍ ഉള്‍പ്പെട്ടിട്ടുള്ള പോക്‌സോ കേസുകളെങ്കിലും അട്ടിമറിക്കപ്പെടാതെ കൃത്യമായി അന്വേഷിച്ച് പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുക എന്നതാണ്.
പിപിഇ കിറ്റുമായി ബന്ധപ്പെട്ട അഴിമതിയും, ഗവര്‍ണ്ണര്‍ ചൂണ്ടിക്കാട്ടിയ കത്തും, ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ സത്യപ്രതിജ്ഞാ ലംഘനവുമൊക്കെ സജീവ ചര്‍ച്ചയാവുമ്പോള്‍. അതില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ ഇടതു സര്‍ക്കാര്‍ നടത്തുന്ന ബോധപൂര്‍വ്വമായ ശ്രമം മാത്രമാണ് ഈ വിവാദം. സ്‌കൂള്‍ അധികൃതരുടെ തീരുമാനത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് വര്‍ഗ്ഗീയ അജണ്ടകള്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: