ന്യൂദല്‍ഹി: പാക് അധിനിവേശത്തില്‍ നിന്നും ബംഗ്ലാദേശിനെ ഇന്ത്യ മോചിപ്പിച്ചതിന്റെ 50 വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുക്കാന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ബംഗ്ലാദേശില്‍. ധാക്കയിലെത്തിയ രാഷ്‌ട്രപതിയെ ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുള്‍ ഹമീദ് വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ചു.
ബംഗ്ലാദേശ് ദേശീയ രക്തസാക്ഷി സ്മാരകത്തില്‍ വിമോചന പോരാളികള്‍ക്ക് ആദരമായി രാഷ്‌ട്രപതി പുഷ്പചക്രം അര്‍പ്പിച്ചു. പ്രഥമ ബംഗ്ലാദേശ് പ്രധാനമന്ത്രി വംഗബന്ധു മുജിബുര്‍ റഹ്മാന്‍ സ്മാരകവും അദേഹം സന്ദര്‍ശിച്ചു. കൊവിഡ് വ്യാപനത്തിന് ശേഷം ഇന്ത്യന്‍ രാഷ്‌ട്രപതി നടത്തുന്ന ആദ്യ വിദേശ സന്ദര്‍ശനമാണിത്. രാഷ്‌ട്രപതി ധാക്കയിലെ രാംനാ കളി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.
വിശ്വാസത്തിനപ്പുറം ബംഗ്ലാദേശ് വിമോചന പോരാട്ടത്തിന്റെ ഒരു സ്മാരകം കൂടിയാണ് രാംനകാളി ക്ഷേത്രം. 1971 ല്‍ ധാക്കയില്‍ നിലയുറപ്പിച്ചിരുന്ന പാക് സൈന്യം ക്ഷേത്രം തകര്‍ത്തിരുന്നു. 1971 മാര്‍ച്ച് 27 ന് ക്ഷേത്രത്തിലേയ്‌ക്ക് ഇരച്ചുകയറിയ പാക് പട്ടാളം 1000 ല്‍ അധികം ഹിന്ദുക്കളെ ക്ഷേത്രവളപ്പിലിട്ട് ക്രൂരമായി വധിച്ചു. ശേഷം ഇന്ത്യാ ഗവണ്‍മെന്റിന്റെ ധനസഹായത്താലാണ് ക്ഷേത്രം പുനര്‍ നിര്‍മ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: