കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ കേസ് കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ടി.കെ.നാരായണന് പിന്‍വലിച്ചു. യു.ജി.സി. മാനദണ്ഡപ്രകാരം ഗവര്‍ണര്‍ക്ക് ചാന്‍സലര്‍ പദവിക്ക് അര്‍ഹതയില്ലെന്നായിരുന്നു ടികെ നാരായണന് നിലപാട് എടുത്തിരുന്നത്. 2017ല്‍ പി.ആര്.ഒ. സ്ഥാനത്തുനിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ആള് തന്നെ തിരിച്ചെടുക്കണമെന്നു കാണിച്ച് ഗവര്‍ണര്‍ക്ക് നല്കിയ പരാതിയിലാണ് ചാന്‍സിലറും വിസിയും തമ്മിലുള്ള തര്‍ക്കങ്ങള്‍ ആരംഭിക്കൃന്നത്. പിരിച്ചുവിടല്‍ അനധികൃതമാണെന്ന് ഗവര്‍ണര്‍ നിലപാട് എടുത്തു. എന്നാല്‍, ഇത് അംഗീകരിക്കാന്‍ വിസി തയാറായില്ല.
രാജ്ഭവനില്‍ ഈ വിഷയത്തില്‍ നടത്തിയ സിറ്റിങ്ങില്‍ ഗവര്‍ണര്‍ക്ക് ഇതില്‍ ഇടപെടാന്‍ അധികാരമില്ലെന്ന് കലാമണ്ഡലം ലീഗല്‍ അഡൈ്വസര്‍ നിലപാട് എടുത്തിരുന്നു. തുടര്‍ന്ന് വിസി തന്നെ ഗവര്‍ണര്‍ക്കെതിരെ പരാതിയുമായി ഹൈക്കോടതിയില്‍ എത്തുകയായിരുന്നു. ഗവര്‍ണര്‍ക്കെതിരേ കേസ് കൊടുത്തത് കൂട്ടായ തീരുമാനമാണ്. തനിക്കെതിരായ മുഖ്യമന്ത്രിയുടെ പ്രതികരണം ഏത് സാഹചര്യത്തിലാണെന്ന് തനിക്ക് അറിയില്ലെന്നും ടികെ നാരായണന് വ്യക്തമാക്കി.
എന്തുകൊണ്ട് അങ്ങനെ പ്രതികരിച്ചുവെന്ന് അങ്ങനെ പറഞ്ഞവരോട് തന്നെ ചോദിക്കണം. ആരുമായും ഒരു തരത്തിലുള്ള എതിരഭിപ്രായങ്ങളുമില്ലെന്നും നിയമം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും ടികെ നാരായണന് ഒരു ചാനലിനോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: