കണ്ണൂര്‍: ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പദ്ധതി നടപ്പാക്കാനൊരുങ്ങുന്ന ബാലുശ്ശേരി ഹയര്‍ സെക്കന്ററി സ്കൂള്‍ നടപടിക്കെതിരെ മുസ്ലീം മത സംഘടനകള്‍ രംഗത്ത്. നടപടി സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി നേതാവ് മജീദ് സഖാഫി പറഞ്ഞു. കുട്ടികളില്‍ ലിബറല്‍ ആശയം അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണിത്. പെണ്‍കുട്ടികളുടെ മാനസികാവസ്ഥ പരിഗണിക്കാതെയാണ് തീരുമാനമെടുത്തതെന്നും സഖാഫി പ്രതികരിച്ചു.
ഇകെ, എപി വിഭാഗം സുന്നി സംഘടനകള്‍ ഒന്നടങ്കം ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിനെതിരെ രംഗത്തുവന്നിട്ടുണ്ടെന്ന് മജീദ് സഖാഫി ചൂണ്ടിക്കാട്ടി. മുജാഹിദ് വിഭാഗവും യൂണിഫോമിനെതിരായ സമരത്തില്‍ മുന്നിട്ടുണ്ട്. പെണ്‍കുട്ടികളുടെ യൂണിഫോം മാറ്റാനുള്ള തീരുമാനത്തില്‍ സ്കൂളും പിടിഎയും പിന്മാറണമെന്നും സഖാഫി ആവശ്യപ്പെട്ടു.
യൂണിഫോമിലെ പരിഷ്കാരത്തിനെതിരെ മുസ്ലീം ലീഗും എംഎസ്എഫും രംഗത്തുവന്നിരുന്നു. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം പെണ്‍കുട്ടികളോട് കാണിക്കുന്ന അവഗണനയുടെ ഭാഗമാണെന്ന് എംഎസ്എഫ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: