ന്യൂദല്‍ഹി: കമ്പ്യൂട്ടര്‍ , സൈബര്‍ ഫോറന്‍സിക്ക്, ഇലക്ട്രോണിക് ഫോറന്‍സിക്ക് ഉള്‍പ്പടെ പ്രത്യേക സൗകര്യങ്ങളുള്ള ഏഴ് സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറികള്‍. ആഭ്യന്തര മന്ത്രാലയത്തിന് പ്രവര്‍ത്തിക്കുന്നുണ്ട് .സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും പോലീസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് (ഐഒഎസ്) പ്രാരംഭ ഘട്ട സൈബര്‍ ഫോറന്‍സിക് സഹായം നല്‍കുന്നതിനായി ന്യൂദല്‍ഹിയിലെ ദ്വാരകയിലുള്ള സിവൈപിഎഡില് അത്യാധുനിക നാഷണല്‍ സൈബര്‍ ഫോറന്‍സിക് ലബോറട്ടറി (എന്‍സിഎഫ്എല്‍) സ്ഥാപിച്ചിട്ടുണ്ട് .
കൂടാതെ, കേരളം ഉള്‍പ്പെടെ 28 സംസ്ഥാനങ്ങളിലും, കേന്ദ്രഭരണ പ്രദേശങ്ങളിലും സൈബര്‍ ഫോറന്‍സിക് കംട്രെയിനിംഗ് ലബോറട്ടറികള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ , തെളിവെടുപ്പ്, വിശകലനം എന്നിവക്കായി ഒരു ദേശീയ സൈബര്‍ ഫോറന്‍സിക് ലബോറട്ടറി സ്ഥാപിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇന്ന് ലോക്സഭയില്‍ ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയില്‍ ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: