കൊച്ചി: സംസ്ഥാനത്ത് ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ 13 രൂപയാക്കി നിജപ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ. കുപ്പിവെള്ള ഉത്പാദന സംഘടന നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഭക്ഷ്യസുരക്ഷ നിയമപ്രകാരം കേന്ദ്ര സര്‍ക്കാരാണ് കുടിവെള്ളത്തിന്റെ വില നിര്‍ണയിക്കേണ്ടതെന്ന നിലപാട് അറിയിച്ചാണ് കോടതി ഉത്തരവ്.
വിഷയത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നു ഹൈക്കോടതി വിശദീകരണവും തേടി. 13 രൂപയാക്കിയതോടെ വ്യവസായം അടച്ചുപൂട്ടിലേക്കാണെന്നു കാട്ടിയാണ് ചെറുകിട കുടിവെള്ള ഉത്പാദകകര് കോടതിയെ സമീപിച്ചത്. 13 രൂപയാക്കിയതിനു സ്റ്റേ വന്നതോടെ സംസ്ഥാനത്തിനു കുടിവെള്ളത്തിന് വില കൂടിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: