തിരുവനന്തപുരം: മുഖ്യമന്ത്രിക്കും പോലീസ് വകുപ്പിന്റെ ആവശ്യത്തിനുമായി പറക്കാനായുള്ള ഹെലികോപ്റ്ററിന് കരാറായി. ദല്‍ഹി ആസ്ഥാനമായ ചിപ്സന്‍ ഏവിയേഷനാണ് അടുത്ത മൂന്നു വര്‍ഷത്തേക്ക് ഹെലികോപ്റ്റര്‍ പറത്തുക. പ്രതിമാസം 20 മണിക്കൂര്‍ ഓടാന്‍ മാത്രം 80 ലക്ഷം രൂപയാണ് വാടക.
കഴിഞ്ഞ തവണ പറന്ന ഹെലികോപ്റ്ററിനേക്കാളും സൗകര്യം കുറഞ്ഞതാണ് ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. പവന് ഹന്‍സില്‍ 11 പേര്‍ക്ക് ഇരിക്കാവുന്ന ഇരട്ട എഞ്ചിന് കോപ്റ്ററായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ലഭിക്കുക 6 സീറ്റുള്ള ഹെലികോപ്റ്ററാണ്. മാത്രമല്ല 20 മണിക്കൂര്‍ എന്ന പരിധി കവിഞ്ഞാല്‍ ഓരോ അധിക മണിക്കൂറിനും 90,000 അധികം നല്‍കണം.
കരാര്‍ പ്രകാരം കോപ്റ്റര്‍ എപ്പോവും സര്‍വ സജ്ജരായി തിരുവനന്തപുരം വിമാനത്താവളത്തില്‍ കാണണം. ഇതിനായി രണ്ട് ജീവനക്കാരെക്കൂടി നല്‍കണം. പോലീസ് ആസ്ഥാനത്ത് ചേര്‍ന്ന സാങ്കേതിക സമിതിയാണ് ചിപ്സന്‍ കരാര്‍ നല്‍കാനുള്ള തീരുമാനം കൈക്കൊണ്ടത്. മൂന്നുവര്‍ഷമാണ് കരാറിന്റെ കാലാവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: