മുംബൈ : മഹാരാഷ്ട്ര എംഎല്‍സി തെരഞ്ഞെടുപ്പില്‍ മഹാവികാസ് അഘാഡി(എംവിഎ) സഖ്യത്തിന് കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റുകളില്‍ നാലും ബിജെപിക്ക്. ശിവസേന കോണ്‍ഗ്രസ് എന്‍സിപി സഖ്യമായ മഹാവികാസ് അഘാഡി സഖ്യത്തിനെയാണ് ഈ സീറ്റുകളില്‍ ബിജെപി പരാജയപ്പെടുത്തിയത്.
നാഗ്പ്പൂര്‍, അകോലാ, ബുല്‍ധാന, വാഷിം എന്നീ സീറ്റുകളാണ് എംവിഎ സഖ്യത്തെ പരാജയപ്പെടുത്തി ബിജെപി നേടിയത്. ഇത് കൂടാതെ ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ രണ്ട് സീറ്റുകള്‍ ബിജെപിയും കോണ്‍ഗ്രസ്സും പങ്കിട്ടു. ഡിസംബര്‍ 10നായിരുന്നു തെരഞ്ഞെടുപ്പ്.
നേരത്തേ ബിജെപിയുടെ രണ്ട് സ്ഥാനാര്‍ത്ഥികളും ശിവസേനയുടെയും കോണ്‍ഗ്രസിന്റെയും ഓരോ സ്ഥാനാര്‍ത്ഥികളും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നാഗ്പൂരിലും അകോല- ബുല്‍ദാന- വാഷിമിലും എംവിഎ സഖ്യവും ബിജെപിയും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലായിരുന്നു. ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ഊര്‍ജ മന്ത്രിയായിരുന്ന ചന്ദ്രശേഖര്‍ ബവന്കുലെയെയാണ് ബിജെപി നാഗ്പൂരില്‍ നിന്ന് മത്സരിപ്പിച്ചത്. ഇന്നത്തെ വിജയത്തോടെ നാല് സീറ്റുകള്‍ ബിജെപിക്ക് ലഭിച്ചു. ശിവസേനയ്ക്കും കോണ്‍ഗ്രസിനും ഒരു സീറ്റുകള്‍ വീതവും ലഭിച്ചു.
ബിജെപി വിജയം എംവിയുടെ മുഖത്തേറ്റ അടിയാണ്. ചന്ദ്രശേഖര്‍ ബവന്‍കുലെയ്ക്ക് തെരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയതില്‍ താന്‍ വളരെ സന്തോഷവാനാണ്. സത്യത്തില്‍ എന്റെ സ്വന്തം തെരഞ്ഞെടുപ്പ് വിജയത്തേക്കാള്‍ ചന്ദ്രശേഖര്‍ ബവന്‍കുലെയുടെ വിജയത്തില്‍ ഞാന്‍ സന്തോഷിക്കുന്നു. അതുപോലെ അകോലയിലെ വസന്ത് ഖണ്ഡേല്‍വാള്‍ അവിടെ നിര്‍ണായക വിജയം നേടിയിട്ടുണ്ട്. എംഎല്‍സി തെരഞ്ഞെടുപ്പില്‍ 6ല്‍ 4 സീറ്റും ബിജെപി നേടിയിട്ടുണ്ട്. എംവിഎ, അതായത് മൂന്ന് പാര്‍ട്ടികള്‍ ഒന്നിച്ചാല്‍ ഏത് തരത്തിലുള്ള മത്സരവും വിജയിക്കുമെന്ന കണക്കുകൂട്ടല്‍ തെറ്റാണെന്ന് ഈ വിജയം തെളിയിച്ചു. മഹാരാഷ്ട്രയിലെ ജനങ്ങള്‍ ബിജെപിക്കൊപ്പമാണ്, ഭാവിയിലും അവരുടെ അനുഗ്രഹം തങ്ങള്‍ക്ക് ലഭിക്കുമെന്നും ഫഡ്നാവിസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: