തിരുവനന്തപുരം: കേരളത്തിലെ ഭൂമി സംബന്ധമായ വിവരങ്ങള്‍ ഉടമയുടെ ആധാറുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചു. സംസ്ഥാനത്ത് യൂണിക് തണ്ടപ്പേര് സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഭൂമി വിവരങ്ങളും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ആഗസ്റ്റ് മാസം 23ാം തിയ്യതി കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ അനുമതി ലഭ്യമായിരുന്നു.
അതിനെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. യൂണിക് തണ്ടപ്പേര് സംവിധാനം നടപ്പിലാക്കുന്നതോടു കൂടി ഒരു പൗരന് സംസ്ഥാനത്തുള്ള എല്ലാ ഭൂമിക്കും 13 അക്കങ്ങളുള്ള ഒറ്റ തണ്ടപ്പേരായിരിക്കും ഉണ്ടാകുക. ഇതോടെ ഇന്ത്യയില്‍ ആദ്യമായി യൂണിക് തണ്ടപ്പേര് സംവിധാനം നടപ്പിലാക്കുന്ന സംസ്ഥാനമായി കേരളം മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: