ബാല്യത്തിന്റെ അടങ്ങാത്ത ആഗ്രഹം സഫലീകരിക്കാൻ, വാർദ്ധക്യം വരെ കാത്തിരിക്കേണ്ടി വന്ന അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുക്കുന്ന മകൻ. അയ്യപ്പ സന്നിധാനത്തിൽ എത്തി തൊഴുതു പ്രാർത്ഥിക്കുവാൻ കൊതിച്ച അമ്മയുടെ ആഗ്രഹസഫലീകരണം പൂർത്തിയാകുകയാണ്. അയ്യനിൽ ശരണം അർപ്പിച്ചുകൊണ്ട് മലകയറുന്ന അമ്മ, ഇതാണ് ഹരിഹരാത്മജൻ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ഇതിവൃത്തം. അയ്യനരികെ എന്ന അയ്യപ്പഗാന ആൽബത്തിലെ ഈ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് ദിപിൻദാസ് ആണ്.
ശരത് എന്ന സംഗീതത്തിന്റെ ആലാപന സൗകുമാര്യത്താൽ ഹരിഹരാത്മജൻ എന്ന ഗാനം വേറിട്ടുനിൽക്കുന്നു. ഹരി നവനീതത്തിന്റെ അക്ഷരങ്ങളിൽ അരുൺ ജി എസ് സംഗീതം പുരട്ടി മധുര തരം ആക്കിയിരിക്കുന്നു. ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അനൂപ് റ്റി ഉണ്ണികൃഷ്ണൻ ആണ്. എഡിറ്റിംഗ് വിപിൻ രവി എ ആർ. അരുൺ ജി എസ് മ്യൂസിക്കലിന്റെ ബാനറിൽ കലാഭവൻ നാരായണൻ, അരുൺ ജി എസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.മനോഹരി ജോയ്( ഉപ്പും മുളകും ഫെയിം )സനൽ ശിവറാം എന്നിവരാണ് അഭിനേതാക്കൾ. പി ആർ ഓ എം കെ ഷെജിൻആലപ്പുഴ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: