ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പൂഞ്ചില്‍ സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ലഷ്കര്‍ ഇ തോയ്ബ ഭീകരനെ വധിച്ചു. ഇന്ന് രാവിലെ പലര്‍ച്ചെ സുരക്ഷാ സൈന്യം തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയും സുരക്ഷാ സേന തിരിച്ചു വെടിവെയ്ക്കുകയുമായിരുന്നു.
പ്രദേശത്ത് മൂന്ന് ഭീകരര്‍ ഒളിച്ചു താമസിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തെരച്ചില്‍ നടത്തിയത്. ലഷ്കര്‍ ഇ തോയ്ബ ഭീകരനാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വനമേഖലയില്‍ ഒളിച്ചു കഴിഞ്ഞിരുന്ന ഭീകരനാണ് കൊല്ലപ്പെട്ടത്.
പ്രദേശത്ത് ഇപ്പോഴും തെരച്ചില്‍ നടത്തി വരികയാണ്. ഇവിടെ നിന്നും എകെ 47 തോക്ക്, ഗ്രനേഡ് വെടിയുണ്ടകള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
തിങ്കളാഴ്ച വൈകിട്ട് ശ്രീനഗര്‍ പോലീസ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ വീരമൃത്യൂ വരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്തെ സുരക്ഷ കര്‍ശ്ശനമാക്കിയിരിക്കുകയാണ്. പാര്‍ലമെന്റിന് നേരെ ജയ്ഷ ഇ മുഹമ്മദ് ആക്രമണം നടത്തിയതിന്റെ 20ാം വാര്‍ഷിക വേളയിലാണ് ഇപ്പോള്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: