കേന്ദ്ര സര്‍ക്കാരിന് കീഴിലെ സ്വയംഭരണസ്ഥാപനമായ ഭോപാലിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റ് (ഐഐഎഫ്എം) 2022-24 വര്‍ഷത്തെ ഇനി പറയുന്ന കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.
- പിജിഡിഎഫ്എം (പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ ഫോറസ്ട്രി മാനേജ്മെന്റ്) 35-ാമത് ബാച്ചിലേക്കാണ് പ്രവേശനം. രണ്ടുവര്‍ഷത്തെ ഫുള്‍ടൈം റസിഡന്‍ഷ്യല്‍ പ്രോഗ്രാമാണിത്. മൊത്തം കോഴ്സ് ഫീസ് (ട്യൂഷന് ഫീസ് ഉള്‍പ്പെടെ)7,80,000 രൂപ. എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് 4,68,000 രൂപ. സമ്മര്‍ ഇന്റേണ്‍ഷിപ്പും പ്രോജക്ട് വര്‍ക്കും പാഠ്യപദ്ധതിയുടെ ഭാഗമാണ്. പഠിച്ചിറങ്ങുന്നവര്‍ക്ക് കാമ്പസ് പ്ലേസ്മെന്റ് സൗകര്യം ലഭ്യമാകും. കഴിഞ്ഞ ബാച്ചില്‍ (2019-21) പഠിച്ചിറങ്ങിയ മുഴുവന്‍ പേര്‍ക്കും 7.14 ലക്ഷം രൂപ മുതല്‍ 12 ലക്ഷം രൂപ വരെ വാര്‍ഷിക ശമ്പളത്തില്‍ ജോലി ലഭിച്ചിട്ടുണ്ട്. 100 ശതമാനം തൊഴിലുറപ്പാക്കാവുന്ന പ്രോഗ്രാമാണിത്.
- പിജിഡിഎസ്എം (പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇന്‍ സസ്റ്റൈനബിലിറ്റി മാനേജ്മെന്റ്) നാലാമത് ബാച്ചിലേക്കാണ് അപേക്ഷിക്കുന്നത്. രണ്ട് വര്‍ഷത്തെ ഫുള്‍ടൈം റസിഡന്‍ഷ്യല്‍ പ്രോഗ്രാമാണിത്. ട്യൂഷന് ഫീസ് ഉള്‍പ്പെടെ മൊത്തം കോഴ്സ് ഫീസ് 780000 രൂപ. എസ്സി/എസ്ടി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 468000 രൂപ. സമ്മര്‍ ഇന്റേണ്‍ഷിപ്പിന് പുറമെ എട്ട് ആഴ്ചത്തെ ഇന്‍ഡസ്ട്രിയല്‍ പ്രോജക്ട് വര്‍ക്കുണ്ടാവും. കഴിഞ്ഞ ബാച്ചില്‍ പഠിച്ചിറങ്ങിയവര്‍ക്ക് 8.08 ലക്ഷം രൂപ മുതല്‍ 13.5 ലക്ഷം രൂപ വരെ വാര്‍ഷിക ശമ്പളത്തോടെ പ്ലേസ്മെന്റ് നേടാനായി.
പ്രവേശന യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ 50 ശതമാനം മാര്‍ക്കില്‍/തത്തുല്യ സിജിപിഎയില്‍ കുറയാതെ ബാച്ചിലേഴ്സ് ബിരുദം. എസ്സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 45% മാര്‍ക്ക് മതി. ഫൈനല്‍ ഡിഗ്രി പരീക്ഷയെഴുതുന്നവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഐഐഎം ക്യാറ്റ്-2021/എക്സാറ്റ് 2022 സ്കോര്‍ നേടിയിരിക്കണം.
അപേക്ഷാ ഫീസ് 1000 രൂപ. എസ്സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപ മതി. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.iifm.ac.in/admission ല്‍ ലഭ്യമാണ്. അപേക്ഷ നിര്‍ദേശാനുസരണം ഓണ്‍ലൈനായി ഫെബ്രുവരി 10 നകം അപേക്ഷിക്കാവുന്നതാണ്. ക്യാറ്റ്-2021/എക്സിറ്റ് 2022 സ്കോര്‍ അടിസ്ഥാനത്തില്‍ അപേക്ഷകരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി വ്യക്തിഗത അഭിമുഖം നടത്തിയാണ് സെലക്ഷന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: