ഇസ്ലാമിലെ തീവ്രമതവിഭാഗങ്ങളിലൊന്നായ തബ്‌ലീഗ് ജമാഅത്തിനെ സൗദി അറേബ്യന്‍ ഭരണകൂടം നിരോധിച്ചത് പലരെയും അത്ഭുതപ്പെടുത്തുകയുണ്ടായി. പരിഷ്‌കൃത ലോകത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്ത ഇസ്ലാമിക മതനിയമങ്ങള്‍ പ്രാബല്യത്തിലുള്ള രാജ്യമാണ് സൗദി അറേബ്യ. പരിശുദ്ധ ഇസ്ലാമിക വ്യവസ്ഥിതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സുന്നി മുസ്ലിങ്ങളിലെ ഒരുവിഭാഗമാണ് തബ്‌ലീഗുകള്‍. എന്നിട്ടും ഇസ്ലാമിക രാജ്യമായ സൗദി എന്തുകൊണ്ട് ഇവരെ നിരോധിച്ചു എന്നതാണ് പലര്‍ക്കും പിടികിട്ടാത്ത കാര്യം. ഇതിനുള്ള മറുപടിയാണ് സൗദി ഭരണകൂടത്തില്‍ നിന്ന് കഴിഞ്ഞ ദിവസം ഉണ്ടായിരിക്കുന്നത്. മതഭീകരവാദത്തിന്റെ കവാടമാണ് തബ്‌ലീഗ് ജമാഅത്ത് എന്ന് കുറ്റപ്പെടുത്തിക്കൊണ്ട് ഇവര്‍ക്കെതിരെ വെള്ളിയാഴ്ച പ്രാര്‍ത്ഥനകളില്‍ വിശ്വാസികളെ ബോധവത്കരിക്കാന്‍ പള്ളി അധികൃതര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഇനി മേലില്‍ ഈ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നതും, ഇവരുമായി ബന്ധം സ്ഥാപിക്കുന്നതും ശിക്ഷാര്‍ഹമാണെന്നു വിശ്വാസികളെ ബോധ്യപ്പെടുത്തണം. എന്നാല്‍ ഇന്ത്യയിലെ പല മാധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത് തബ്‌ലീഗുകാരെ സൗദി അറേബ്യ നിരോധിച്ചു എന്ന നിലയ്‌ക്കാണ്. യഥാര്‍ത്ഥത്തില്‍ ഇക്കൂട്ടരെ ആ രാജ്യം നേരത്തെ നിരോധിച്ചു. നിരോധിക്കപ്പെട്ട ഈ വിഭാഗത്തെ എങ്ങനെ ഒറ്റപ്പെടുത്തണമെന്നതാണ് പുതുതായി വന്ന നിര്‍ദേശം. തബ്‌ലീഗുകാര്‍ ഇപ്പോള്‍ പറയുന്നത് സൗദി ഭരണകൂടത്തെ ആരോ തെറ്റിദ്ധരിപ്പിച്ചു, അതിനാലാണ് ഈ നിരോധനമെന്നാണ്! വല്ലാത്ത വിരോധാഭാസം തന്നെ! മതത്തിനുവേണ്ടി മരിക്കാന്‍ നടക്കുന്നവരെ നിരോധിക്കാന്‍ ഇസ്ലാമിന്റെ സ്വന്തം നാടായ സൗദിയെ തെറ്റിദ്ധരിപ്പിക്കുകയോ?
വഹാബി പ്രസ്ഥാനമുള്‍പ്പെടെ ഇസ്ലാമിക ഭീകരവാദം വളര്‍ത്തുന്ന പല സംഘടനകള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നതായി ആക്ഷേപിക്കപ്പെട്ടിട്ടുള്ള രാജ്യമാണ് സൗദി അറേബ്യ. ഇത് ശരിയുമാണ്. സൗദി അറേബ്യയില്‍നിന്ന് വന്‍തോതില്‍ പണം കടത്തിക്കൊണ്ടു വന്നാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇസ്ലാമിക തീവ്രവാദം ശക്തിപ്പെടുത്തുന്നത്. കേരളം അതിന്റെ പരീക്ഷണശാലയാണ്. ഇസ്ലാമിക മതമൗലികവാദത്തെയും ഭീകരവാദത്തെയും പല നിലകളില്‍ പിന്തുണയ്‌ക്കുന്നവര്‍ പ്രത്യുപകാരം സ്വീകരിക്കുന്നതും സൗദിയില്‍ പോയാണ്. രാജ്യത്തെ നിയമങ്ങളെ തന്ത്രപരമായി മറികടന്ന് കേരളത്തില്‍ ഒരു ‘അറേബ്യന്‍ സമ്പദ് വ്യവസ്ഥ’ കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവരും, അതിനായി ശ്രമിക്കുന്നവരുമൊക്കെ ഉറ്റുനോക്കുന്നതും മറ്റെവിടേക്കുമല്ല. ഒന്നാം പി
ണറായി സര്‍ക്കാരിന്റെ കാലത്ത് നയതന്ത്രചാനലിന്റെ മറവില്‍ അരങ്ങേറിയ സ്വര്‍ണ കള്ളക്കടത്തിന്റെയും ഡോളര്‍ കടത്തിന്റെയും ഖുറാന്‍ കടത്തിന്റെയും മറ്റും സിരാ കേന്ദ്രവും സൗദിഅറേബ്യയായിരുന്നു. ഇങ്ങനെയൊരു രാജ്യം തബ്‌ലീഗുകാരെ നിരോധിച്ചതും, അവര്‍ക്കെതിരെ കര്‍ക്കശ നടപടികളെടുക്കുന്നതും ഇന്ത്യയില്‍ ഇവരുടെ സഹയാത്രികരായ ഇടതുപക്ഷത്തെയും ഇസ്ലാമികവാദികളെയും വെട്ടിലാക്കിയെന്നു പറയാം. അധികം വൈകാതെ ഇതിന്റെ ഉത്തരവാദിത്തം നരേന്ദ്ര മോദി സര്‍ക്കാരിന്റെ തലയില്‍ കെട്ടിവച്ചുകൊണ്ടുള്ള വ്യാഖ്യാനങ്ങള്‍ വരും. സൗദിയുമായി വളരെ ഊഷ്മളമായ ബന്ധമാണല്ലോ മോദി സര്‍ക്കാര്‍ നിലനിര്‍ത്തുന്നത്. സൗദി രാജാവും മോദിയും തമ്മിലെ കൂടിക്കാഴ്ചകളെ തള്ളാനും കൊള്ളാനും കഴിയാതെ കണ്ടില്ലെന്നു നടിക്കുകയാണ് ഇസ്ലാമിന്റെയും ഇടതുപക്ഷത്തിന്റെയും വക്താക്കള്‍ ചെയ്യുന്നത്.
തബ്‌ലീഗിനെ നിരോധിക്കാന്‍ സൗദി സര്‍ക്കാര്‍ പറഞ്ഞ കാരണങ്ങളിലൊന്ന് ഈ സംഘടനയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നത് സമൂഹത്തിന് ആപത്തുവരുത്തുമെന്നാണ്. ഇന്ത്യയില്‍ രൂപംകൊണ്ട് മറ്റ് രാജ്യങ്ങളിലേക്ക് വളര്‍ന്ന തബ്‌ലീഗിന്റെ സാമൂഹ്യവിരുദ്ധ മുഖം പലപ്പോഴും വെളിപ്പെട്ടിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തില്‍ രാജ്യം ഇതിന് സാക്ഷ്യം വഹിക്കുകയുണ്ടായി. ദല്‍ഹിയിലെ നിസ്സാമുദ്ദീനില്‍ ഒത്തുചേര്‍ന്ന, രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള തബ്‌ലീഗുകാര്‍ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ തയ്യാറായില്ല. സമ്മേളനം കഴിഞ്ഞ് വിവിധ സംസ്ഥാനങ്ങളിലേക്കുപോയ ഇവര്‍ അവിടങ്ങളിലൊക്കെ രോഗം പരത്തി. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഉഴറിപ്പാഞ്ഞ് നടന്ന ഇക്കൂട്ടര്‍ രോഗവ്യാപനം വേഗത്തിലാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. അപകടാവസ്ഥ മുന്‍നി
ര്‍ത്തി ഇവരെ തേടിപ്പിടിച്ച് ക്വാറന്റൈന്‍ ചെയ്യേണ്ടിവന്നു. ഈ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ മുഖത്ത് തുപ്പുകയും, നഴ്‌സുമാരെ ആക്രമിക്കുകയും ചെയ്തു. ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ക്കു വെളിയില്‍ പരസ്യമായി മലവിസര്‍ജനം നടത്തിയാണ് ഇവരില്‍ ചിലര്‍ തങ്ങളുടെ മതപരമായ അമര്‍ഷം പ്രകടിപ്പിച്ചത്. ഇത്രയും ജുഗുപ്‌സാവഹമായ രീതിയില്‍ പെരുമാറിയ ഈ മതഭ്രാന്തന്മാരെ പിന്തുണച്ച് ഇടതു-മതേതര ബുദ്ധിജീവികളും രംഗത്തുവരികയുണ്ടായി. ഇവരില്‍ ചിലര്‍ മാധ്യമപ്രവര്‍ത്തകരുമായിരുന്നു. ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിക്കാന്‍ തയ്യാറല്ലെന്നതിന്റെ പരസ്യ പ്രഖ്യാപനമായിരുന്നു കൊവിഡിന്റെ തുടക്കത്തിലെ തബ്‌ലീഗ് തീവ്രവാദികളുടെ പെരുമാറ്റം. കര്‍ക്കശമായ ഇസ്ലാമിക മതരാഷ്‌ട്രമായ സൗദി അറേബ്യയ്‌ക്കുപോലും സഹിക്കാനാവാത്ത ഈ സംഘടനയ്‌ക്ക് ഒരു മതേതര രാജ്യമായ ഇന്ത്യയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുന്നത് എത്ര ആപല്‍ക്കരമായിരിക്കുമെന്ന് അധികൃതര്‍ ചിന്തിക്കണം. സൗദി അറേബ്യയ്‌ക്ക് ബോധ്യം വന്ന ഇവരുടെ ഭീകരവാദ ബന്ധങ്ങള്‍ എന്തൊക്കെയെന്ന് നമ്മുടെ രാജ്യം വിശദമായി അന്വേഷിക്കേണ്ടതുണ്ട്. ഇതിനനുസൃതമായ നടപടികളുമുണ്ടാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: