Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിഷാദയോഗത്തില്‍ നിന്ന് പ്രസാദയോഗത്തിലേക്ക്; ഇന്ന് ഗീതാദിനം

രണ്ടാം അധ്യായം മുതല്‍ താന്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഭഗവാന്‍ ഏറെക്കുറേ സംക്ഷേപിച്ചിരിക്കുകയാണ് പതിനെട്ടാം അധ്യായത്തില്‍. അവസാനം തിരികെ അര്‍ജ്ജുനനോട് ഭഗവാന്റെ ഒരു ചോദ്യമുണ്ട്. 'ഞാന്‍ പറഞ്ഞതെല്ലാം നീ ശ്രദ്ധയോടെ കേട്ടുവോ? അജ്ഞാനജന്യമായ സമ്മോഹങ്ങള്‍ നഷ്ടമായോ? ബുദ്ധിയുറച്ചുവോ അര്‍ജ്ജുനാ?' എന്ന്. ഉടനെ അര്‍ജ്ജുനന്‍ പറഞ്ഞു:

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 14, 2021, 04:00 am IST
in Samskriti

ഭഗവദ്ഗീതയിലെ ഏറ്റവും വലിയ അധ്യായം പതിനെട്ടാമത്തേതാണ്. മോക്ഷസംന്യാസയോഗം. അതില്‍ 78  ശ്ലോകങ്ങളുണ്ട്. 71 ഉം ഭഗവാന്‍ പറയുന്നതാണ്. തുടക്കത്തില്‍, അര്‍ജ്ജുനന്‍ ഒരു ശ്ലോകത്തിലൂടെ ചോദിച്ചതിനുള്ള മറുപടിയാണ് ഭഗവാന്റേത്.  

രണ്ടാം അധ്യായം മുതല്‍ താന്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഭഗവാന്‍ ഏറെക്കുറേ സംക്ഷേപിച്ചിരിക്കുകയാണ് പതിനെട്ടാം അധ്യായത്തില്‍. അവസാനം തിരികെ അര്‍ജ്ജുനനോട് ഭഗവാന്റെ ഒരു ചോദ്യമുണ്ട്. ‘ഞാന്‍ പറഞ്ഞതെല്ലാം നീ ശ്രദ്ധയോടെ കേട്ടുവോ? അജ്ഞാനജന്യമായ സമ്മോഹങ്ങള്‍ നഷ്ടമായോ? ബുദ്ധിയുറച്ചുവോ അര്‍ജ്ജുനാ?’ എന്ന്. ഉടനെ അര്‍ജ്ജുനന്‍ പറഞ്ഞു:  

അല്ലയോ ഭഗവാനേ! അങ്ങയുടെ അനുഗ്രഹത്താല്‍ അജ്ഞാനജന്യമായ മോഹങ്ങളും സംശയങ്ങളും മുഴുവന്‍ നഷ്ടമാവുകയും ഉറച്ചബുദ്ധി സംപ്രാപ്തമാവുകയും ചെയ്തിരിക്കുന്നു. അങ്ങയുടെ വാക്കുകള്‍ക്ക് അനുസൃതമായി ഞാന്‍ കര്‍മ്മോന്മുഖനാകുന്നതാണ് എന്ന അര്‍ജ്ജുനന്റെ ദൃഢമായ മറുപടിയോടെ ഭഗവദ്ഗീത പരിസമാപ്തിയിലെത്തിയതായി പറയാം. എന്നാല്‍ സഞ്ജയന്റേതായി അഞ്ചു ശ്ലോകങ്ങള്‍ കൂടി ചേരുമ്പോഴേ ഗീത സമ്പൂര്‍ണ്ണമാകുന്നുള്ളൂ. വ്യാസമഹര്‍ഷിയുടെ അനുഗ്രഹത്താല്‍ കൃഷ്ണാര്‍ജ്ജുന സംഭാഷണം നേരിട്ടു കേള്‍ക്കാനും കാണാനും കഴിഞ്ഞതിന്റെ ഭാഗ്യാതിരേകം നാലു ശ്ലോകങ്ങളില്‍ രോമാഞ്ചത്തോടെ വിവരിക്കുന്നുണ്ട് സഞ്ജയന്‍.  

പതിനെട്ട് അധ്യായങ്ങളുള്ള ഭഗവദ്ഗീതയിലെ ഏറ്റവും ഒടുവിലത്തെ പതിനെട്ടു ശ്ലോകങ്ങളെ മുന്‍നിര്‍ത്തിയും ചില ആലോചനകളാവാം.  

ഈശ്വരന്‍ എല്ലാ ജീവാജലങ്ങളുടെയും ഹൃദയത്തില്‍ ചൈതന്യമായി ഇരിക്കുന്നു. എന്നിട്ടു ജീവജാലങ്ങളെ യന്ത്രങ്ങളെയെന്നപോലെ പ്രവര്‍ത്തിപ്പിക്കുന്നു. അപ്പോള്‍ മായ മൂലം യന്ത്രങ്ങള്‍ അഥവാ ജീവജാലങ്ങള്‍ കരുതുന്നത്. ‘ഞാന്‍ ചെയ്യുന്നു’, ‘ഞാന്‍ ചെയ്തു’ എന്നൊക്കെയാവും. പക്ഷെ ഇതൊക്കെ വെറും തോന്നലാണ്. ചൈതന്യത്തെക്കുറിച്ചുള്ള അറിവില്ലായ്‌മയാണ്.  

ഈശ്വരനെ എല്ലാ ജീവജാലങ്ങളിലും ആരാധനാ പൂര്‍വ്വം കണ്ടും സ്‌നേഹിച്ചും മാനിച്ചും സഹായിച്ചുമൊക്കെ ജീവിക്കാന്‍ കഴിയണം. സമചിത്തത വേണം. അപ്പോള്‍ അവന്റെ അനുഗ്രഹത്താല്‍ അഥവാ ഈശ്വരാനുഗ്രഹത്താല്‍ നിനക്കു ശാശ്വതമായ ശാന്തിയും പരമപദവും ലഭിക്കുന്നതാണ് എന്നാണ് ഭഗവാന്‍ പറഞ്ഞു നിര്‍ത്തുന്നത്. അടുത്ത ശ്ലോകത്തില്‍ ഇത്രയും കൂടി പറഞ്ഞു:  

അത്യന്തം ശ്രേഷ്ഠവും രഹസ്യവുമായ ജ്ഞാനം നിനക്കിതാ ഞാന്‍ ഉപദേശിച്ചു കഴിഞ്ഞിരിക്കുന്നു. സകല ചരാചരസ്‌നേഹമാണത്. സമത്വബുദ്ധിയോടെയുള്ള, മനോനിയന്ത്രണത്തോടെയുള്ള കര്‍മ്മപദ്ധതിയാണത്. നിനക്ക് ശാശ്വതമായ ശാന്തിയും പരമപദവും ലഭിക്കുന്നതാണ് എന്നാണ് ഭഗവാന്‍ പറഞ്ഞു നിര്‍ത്തുന്നത്.  

ഭഗവദ് പതിനെട്ട് യോഗങ്ങളില്‍ ഒന്ന് യുദ്ധയോഗമാണെന്നാണ് ചിലരുടെ വ്യാഖ്യാനം. വാസ്തവത്തില്‍ ഗീതയിലുള്ളത് ശാന്തിയോഗമാണ്. ക്ഷേമയോഗവുമാണ്.  

സമാധാനത്തെക്കുറിച്ച് വ്യക്തമാക്കണമെങ്കില്‍ യുദ്ധത്തിന്റെ അവസ്ഥയും വിവരിച്ചേ പറ്റൂ. അതുകൊണ്ടാണ് ഗീതയുടെ ആദ്യത്തെ അധ്യായം യുദ്ധപശ്ചാത്തലത്തിലായത്. അതിനു പേര്‍ ‘അര്‍ജ്ജുന വിഷാദയോഗം’ എന്നു നല്‍കുകയും ചെയ്തു. അര്‍ജ്ജുനന്റെ സ്ഥാനത്ത് ഇന്നത്തെ ഏതു വ്യക്തിയെ നിര്‍ത്തിയാലും തത്ത്വങ്ങള്‍ക്കു വലിയ മാറ്റം വരുന്നതല്ല.

മാ ശുചഃ (ദുഃഖിക്കരുത്)  

എല്ലാതരത്തിലും ശ്രേഷ്ഠമായ ചില വാക്കുകള്‍ കൂടി കേട്ടാലും എന്നു പറഞ്ഞുകൊണ്ടുള്ള ഭഗവാന്റെ ശ്ലോകങ്ങളുണ്ട് പതിനെട്ടാം അധ്യായത്തിന്റെ ഒടുവില്‍.

മന്മനാ ഭവ മദ്ഭക്തഃ

മദ്യാജീ മാം നമസ്‌കുരു

മാമേവൈഷ്യസി സത്യം തേ

പ്രതിജാനേ പ്രിയോളസി മേ

സര്‍വ്വധര്‍മ്മാന്‍ പരിത്യജ്യ

മാമേകം ശരണം വ്രജ

അഹം ത്വാ സര്‍വ്വപാപേഭ്യോ

മോക്ഷയിഷ്യാമി മാ ശുചഃ  

എന്നില്‍ നീ പൂര്‍ണമായും മനസ്സര്‍പ്പിക്കൂ. എന്റെ ഭക്തനായിരിക്കൂ. എന്നെ നമസ്‌ക്കരിക്കൂ. എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനായി നീ എന്നില്‍ വിലയിക്കും എന്ന സത്യം ഞാനിതാ നിന്നോട് വെളിവാക്കുന്നു.  

നീ എല്ലാ ധര്‍മ്മങ്ങളേയും ത്യജിച്ചിട്ടു എന്നെ മാത്രം ശരണം പ്രാപിക്കൂ. ഞാന്‍ നിന്നെ എല്ലാ പാപങ്ങളില്‍ നിന്നും മോചിപ്പിക്കുന്നതാണ്. നീ ദുഃഖിക്കുകയേ വേണ്ട.  

ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഭഗവാന്‍ പറഞ്ഞു നിര്‍ത്തുന്ന ഒടുവിലത്തെ മൂന്ന് അക്ഷരങ്ങളാണ് (മാ ശുചഃ)  ദുഃഖിക്കരുത്, ഒരവസ്ഥയിലും ദുഃഖിക്കരുത്, വിഷാദിക്കരുത് എന്നു തന്നെ.  

ഭഗവദ്ഗീത നല്‍കുന്ന മുഖ്യമായ ഉപദേശം ദുഃഖിക്കരുത്, ഒന്നു കൊണ്ടും ദുഃഖിക്കരുത്, ഒരവസ്ഥയിലും ദുഃഖിക്കരുത്, തളരരുത് എന്നൊക്കെയല്ലേ? വിഷാദാവസ്ഥ മാറ്റി പ്രസാദാവസ്ഥ നേടുവാനുള്ള ഉപായങ്ങളും ജീവിതരീതികളുമാണ് മററ് അധ്യായങ്ങളിലൂടെ ഭഗവാന്‍ മുന്നോട്ടു വെക്കുന്നത്. അതിനാല്‍ സന്തോഷം ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും സ്വീകരിക്കാവുന്ന ഉത്തമഗ്രന്ഥമാണ് ഭഗവദ്ഗീത.

പി.ഐ. ശങ്കരനാരായണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

Kerala

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Mollywood

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

Kerala

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

India

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ (ഇടത്ത്) വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഒരു വീട്ടില്‍ മൂന്ന് തവണ പവര്‍കട്ട് ഉണ്ടായതിനെ തുടര്‍ന്ന് പുറത്ത് വന്നിരിക്കുന്ന പ്രായമേറിയ വീട്ടമ്മ (വലത്ത്)

ഇതാണോ പവര്‍ കട്ടില്ലാത്ത കേരളം? തന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കറന്‍റില്ലാത്ത വീടിനെ കാണിച്ച് ഇടത് സര്‍ക്കാരിനെ പൊളിച്ച് ശ്രീലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.