തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസമന്ത്രി ആര് . ബിന്ദു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അയച്ച കത്തുകള്‍ ജന്മഭൂമിക്ക് ലഭിച്ചു. ഗോപിനാഥ് രവീന്ദ്രന്റെ കാലാവധി അവസാനിക്കുന്നതിന്റെ തൊട്ടുതലേ ദിവസമാണ് ഗവര്‍ണര്‍ക്ക് മന്ത്രി കത്തുകള്‍ നല്‍കിയത്.
രണ്ടു കത്തുകള്‍ നല്‍കിയത് ബോധപൂര്‍വമായിരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. സര്‍ക്കാറിന്റെ ആവശ്യം നിരാകരിക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമുണ്ട്. എന്നാല്‍ അതേ ആവശ്യവുമായി വീണ്ടും സമീപിച്ചാല്‍ അനുവദിക്കണം. ഈ പഴുത് മുതലെടുക്കുകയായിരുന്നു രണ്ടു കത്തുകളുടെ പിന്നിലെ കളി
നവംബര്‍ 22 നാണ് മന്ത്രി ബിന്ദു രണ്ടു കത്തുകളും നല്‍കിയിരിക്കുന്നത്. നവംബര്‍ 23 ന് കണ്ണൂര്‍ വൈസ് ചാന്‍സലറുടെ കാലാവധി കഴിയുന്നതിനാല്‍ പുതിയ ആളെ കണ്ടെത്താന്‍ നവംബര്‍ ഒന്നിന് പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം നടക്കുന്ന നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെടുന്നതാണ് ആദ്യകത്ത്.
അക്കാദമിക് മികവ് കണക്കിലെടുത്ത് ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമം നല്‍കണമെന്നും ഈ കത്തില്‍ ആവശ്യപ്പെടുന്നു. ഗോപിനാഥ് രവീന്ദ്രന്റെ ബയോഡേറ്റ ഏറെക്കുറെ പൂര്‍ണ്ണമായും വിശദീകരിച്ചുകൊണ്ടുള്ള രണ്ട് പേജ് കത്താണിത്.
പുതിയ വൈസ് ചാന്‍സലറെ കണ്ടെത്താന്‍ വിജ്ഞാപന പ്രകാരം നടക്കുന്ന നടപടികള്‍ നിര് ത്തിവെക്കണമെന്ന് ആവശ്യപ്പെടുന്ന രണ്ടാമത്തെ കത്തില്‍ ഗോപിനാഥ് രവീന്ദ്രന് കാലാവധി നീട്ടി നല് കണമെന്നു പ്രോ വൈസ് ചാന്‍സലര്‍ എന്ന രീതിയില്‍ നിര്‍ദേശിക്കുകയാണെന്ന് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: