വാരണാസി: ഇടുങ്ങിയ ഗലികളിലൂടെയും ഹവേലികള്ക്കടിയിലൂടെയും ഇരുമ്പ് വേലികള്ക്കുള്ളിലൂടെയും ഭക്തര്‍ കാശി വിശ്വനാഥനെ ദര്‍ശിച്ച കാലം ഇനി പഴങ്കഥ. നൂറ്റാണ്ടണ്ടുകളുടെ കൈയേറ്റം മൂലം ചെറിയൊരു ക്ഷേത്ര സങ്കേതം മാത്രമായി മാറിയ കാശിയുടെ നഷ്ടപ്രതാപം തിരിച്ചു പിടിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി..
കാലപ്രവാഹത്താല്‍ മൂവായിരം ചതുരശ്ര അടിയിലേക്ക് ചുരുങ്ങിയ കാശി ക്ഷേത്രവും പരിസരവും ചരിത്രത്തിലെ ഏറ്റവും വലിയ പുനര്‍നിര്‍മാണത്തിനാണ് സാക്ഷ്യം വഹിച്ചത്. കാശി വിശ്വനാഥ ഇടനാഴി അഞ്ചു ലക്ഷം അടി വിസ്തീര്‍ണ്ണത്തിലാണ്. കാശി വിശ്വനാഥ ക്ഷേത്രത്തില്‍ നിന്ന് ഗംഗാനദി വരെ നീണ്ടണ്ടുനില്‍ക്കുന്ന വലിയ പാതയടക്കമാണ് ഇടനാഴിയിലുള്ളത്. ഏകദേശം 339 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഇടനാഴിയുടെ പ്രവര്‍ത്തന ഉദ്ഘാടനം 2019 മാര്‍ച്ച് എട്ടിന് മോദിയാണ് നിര്‍വഹിച്ചത്.
തീര്‍ത്ഥാടകര്‍ക്കായി സൗകര്യങ്ങള്‍ ക്രമീകരിച്ചുകൊണ്ടണ്ട് 23 പുതിയ കെട്ടിടങ്ങളും സമീപത്ത് നിര്‍മിച്ചിട്ടുണ്ട്.
നാല്‍പ്പതിലധികം പുരാതന ക്ഷേത്രങ്ങള്‍ കണ്ടെണ്ടത്തി മനോഹരമായി പുനര്നിര്മിച്ചിട്ടുണ്ടണ്ട്. സന്ദര്‍ശകര്‍ക്കായി വരവേല്ക്കല് കേന്ദ്രം, വേദപഠന കേന്ദ്രം, മുമുക്ഷു ഭവന് ഭോജനശാല, മ്യൂസിയം, വ്യൂവിങ് ഗാലറി, ഭക്ഷണശാല എന്നിവയെല്ലാം ഇടനാഴിയുടെ ഭാഗമായി നിര്‍മിച്ചിട്ടുണ്ടണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് 1,400 കടയുടമകളെയും താമസക്കാരെയുമാണ് പുനരധിവസിപ്പിച്ചത്.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടണ്ടിന് കാശിയിലെ കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം പ്രധാനമന്ത്രി കാശി വിശ്വനാഥ ക്ഷേത്രത്തിലും ദര്‍ശനം നടത്തും. ഇതിന് ശേഷമാണ് ഉദ്ഘാടന ചടങ്ങ്. വൈകിട്ട് റോ-റോ കപ്പലില്‍ ഇരുന്ന് പ്രധാനമന്ത്രി ഗംഗാആരതി കാണും. നാളെ വാരാണസിയില്‍ ബിജെപി സര്‍ക്കാരുകളെ നയിക്കുന്ന നേതാക്കള്‍ പങ്കെടുക്കുന്ന വികസന സെമിനാറും നടക്കും. കാശിയിലെ ഇടനാഴി ഉദ്ഘാടന ചടങ്ങുകള്‍ രാജ്യത്തെ അമ്പതിനായിരത്തിലേറെ കേന്ദ്രങ്ങളിലാണ് ബിജെപി തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. ആശ്രമങ്ങളിലും മഠങ്ങളിലും മത സ്ഥാപനങ്ങളിലുമെല്ലാം ഉദ്ഘാടന ചടങ്ങുകള്‍ ജനങ്ങള്‍ക്ക് കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: