തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് എല്ലാ വിധത്തിലുമുള്ള തത്വങ്ങളും നിയമങ്ങളും ലംഘിച്ചു നിയമനങ്ങള്‍ നടത്തുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കണ്ണൂര്‍, കാലടി സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ നിയമനങ്ങളെന്ന് വിദ്യാഭ്യാസ വിചക്ഷണരും സാംസ്കാരിക പ്രവര്‍ത്തകരും സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഈ നിയമനങ്ങളില്‍ വിയോജിച്ചിട്ടും സമ്മര്‍ദം ചെലുത്തി സമ്മതം വാങ്ങുന്ന ഗവണ്മെന്റിന്റെ നയത്തിനെതിരേ ശക്തമായ പ്രതികരണമാണ് ഗവര്‍ണറുടേത്.
മുഖ്യമന്ത്രിക്ക് ചാന്‍സലറായി സര്‍വകലാശാലകളില്‍ രാഷ്ട്രീയ നിയമനം നടത്താമെന്നും അതിനായി ചാന്‍സലര്‍ പദവി ഏറ്റെടുക്കാനാവശ്യമായ ഓര്‍ഡിനന്‍സുകള്‍ ഇറക്കാമെന്നും, തന്നെ ഈ ചട്ടലംഘനങ്ങളുടെ ഭാഗമാക്കരുതെന്നുമുള്ള ഗവര്‍ണറുടെ തുറന്നുപറച്ചില്‍ സര്‍വകലാശാലാ ഭരണത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ന്യായരഹിതമായ രാഷ്ട്രീയ ഇടപെടലുകളുടെ നേര്‍ചിത്രം വെളിപ്പെടുത്തുന്നതാണ്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ നിലവാരത്തകര്‍ച്ചയ്ക്കും കലാശാലകളിലെ അച്ചടക്ക ലംഘനങ്ങള്‍ക്കുമെല്ലാം മുഖ്യകാരണം ഇത്തരം രാഷ്ട്രീയ ഇടപെടലുകളാണ്. വിസി മുതല്‍ പ്യൂണ്‍ വരെയുള്ള നിയമനങ്ങള്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് നടത്തുന്നത് സര്‍വകലാശാലകളുടെ സ്വയംഭരണാവകാശത്തിന്മേലുള്ള കൈയേറ്റമാണ്. ഈ പ്രവണതയ്ക്കെതിരേ അക്കാദമിക, സാംസ്കാരിക തലങ്ങളിലുള്ളവര്‍ ഒരുമിച്ച് രംഗത്തു വരണമെന്നും ശക്തമായി പ്രതികരിക്കണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു.
ഡോ. ടി.പി. ശ്രീനിവാസന്, ഡോ. ജി. ഗോപകുമാര്‍, ഡോ. അബ്ദുള്‍ സലാം, കുമ്മനം രാജശേഖരന്, ഡോ. കെ.എസ്. രാധാകൃഷ്ണന്, പി. നാരായണക്കുറുപ്പ്, ആര്. സഞ്ജയന്, ഡോ. സി.ജി. രാജഗോപാല്‍, ഡോ. സി.ഐ. ഐസക്, ഡോ. എം.പി. അജിത്കുമാര്‍, ഡോ. കെ.എന്‍. മധുസൂദനന് പിള്ള, ഡോ. കെ. ശിവപ്രസാദ്, ഡോ. ബി.എസ്. ഹരിശങ്കര്‍, ഡോ. എന്‍. അജിത് കുമാര്‍, ഡോ. ജെ. പ്രമീളാദേവി, ഡോ. ഉള്ളൂര്‍ എം. പരമേശ്വരന്, ഡോ. എം. മോഹന്‍ദാസ്, ഡോ. ആര്. രാജലക്ഷ്മി, ഡോ. എസ്. ഉമാദേവി, ഡോ. ഡി. രാധാകൃഷ്ണപിള്ള, പ്രൊഫ. ഇ. സോമരാജന്, ഡോ. സി.എം. ജോയ്, കെ.സി. സുധീര്‍ ബാബു തുടങ്ങിയവരാണ് പ്രസ്താവന പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: