ഇനി പറയുന്ന ദേശീയ സ്ഥാപനങ്ങളില്‍ ഗവേഷണ പഠനത്തിലൂടെ പിഎച്ച്ഡി നേടാന്‍ അവസരം. വിശദവിവരങ്ങള്‍ അതത് സ്ഥാപനങ്ങളുടെ വെബ്സൈറ്റില്‍ ലഭിക്കും.
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) കോഴിക്കോട് 2022 വര്‍ഷത്തെ മാനേജ്മെന്റ് ഡോക്ടറല്‍ പ്രോഗ്രാം (പിഎച്ച്ഡി) പ്രവേശനത്തിന് ഓണ്‍ലൈനായി ജനുവരി 25 വരെ അപേക്ഷകള്‍ സ്വീകരിക്കും. സ്പെഷ്യലൈസേഷനുകള്‍- ഇക്കണോമിക്സ്, ഫിനാന്‍സ്, അക്കൗണ്ടിങ് ആന്റ് കണ്ട്രോള്, ഹ്യൂമാനിറ്റീസ് ആന്റ് ലിബറല്‍ ആര്‍ട്സ് ഇന്‍ മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്, മാര്‍ക്കറ്റിങ് മാനേജ്മെന്റ്, ഓര്‍ഗനൈസേഷണല്‍ ബിഹേവിയര്‍ ആന്റ് ഹ്യൂമെന്‍ റിസോഴ്സ്, ക്വാണ്ടിറ്റേറ്റീവ് മെത്തേഡ്സ് & ഓപ്പറേഷന്‍സ് മാനേജ്മെന്റ് സ്ട്രാറ്റജിക് മാനേജ്മെന്റ്. പ്രവേശന യോഗ്യത- 60% മാര്‍ക്കോടെ മാസ്റ്റേഴ്സ് ഡിഗ്രി/പിജി ഡിപ്ലോമ. ഫസ്റ്റ് ക്ലാസ് ബിരുദവും സിഎ/ഐസിഡബ്ല്യുഎ/സിഎസ് & പ്രൊഫഷണല്‍ യോഗ്യതയും/6.5 സിജിപിഎ യില്‍ കുറയാതെ ബിഇ/ബിടെക്. ഫൈനല്‍ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. ഐഐഎം-ക്യാറ്റ്/ജിമാറ്റ്-യുജിസി-നെറ്റ്/ജെആര്‍എഫ്/ഗേറ്റ്/യുജിസി-സിഎസ്ഐആര്‍ ജെആര്‍എഫ്/ഐഐഎംബി ടെസ്റ്റ് യോഗ്യത നേടിയിരിക്കണം. അപേക്ഷാ സമര്‍പ്പണത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.iimk.ac.in/dpm സന്ദര്‍ശിക്കുക.
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, ഇന്‍ഡോര്‍ 2022 വര്‍ഷത്തെ മാനേജ്മെന്റ് ഫെലോ പ്രോഗ്രാം(പിഎച്ച്ഡി) പ്രവേശനത്തിന് ഓണ്‍ലൈനായി ജനുവരി 31 നകം അപേക്ഷിക്കാം. സ്പെഷ്യലൈസേഷനുകള്‍- കമ്യൂണിക്കേഷന്‍, ഇക്കണോമിക്സ്, ഫിനാന്‍സ് & അക്കൗണ്ടിങ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ്, മാര്‍ക്കറ്റിങ് മാനേജ്മെന്റ് ഓര്‍ഗനൈസേഷണല്‍ ബിഹേവിയര്‍ ആന്റ് എച്ച്ആര്‍എം, ഓപ്പറേഷന്‍സ് മാനേജ്മെന്റ് ആന്റ് ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ്, സ്ട്രോറ്റജിക് മാനേജ്മെന്റ്. ഗവേഷകര്‍ക്ക് പ്രതിമാസം 30,000 മുതല്‍ 35,000 രൂപ വരെ സ്റ്റൈപന്റ് ലഭിക്കും. ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഗ്രാന്റായി രണ്ട് ലക്ഷം രൂപയും നാഷണല്‍ കോണ്‍ഫറന്‍സ് ഗ്രാന്റായി 1.2 ലക്ഷം രൂപയും കണ്ടിജന്‍സി ഗ്രാന്റായി ഒരുലക്ഷം രൂപയും ലഭിക്കും. താമസസൗകര്യം സൗജന്യമാണ്. ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും www.iimids.ac.in കാണുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: