Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

മകളെ വ്യഭിചാരി എന്ന് വിളിച്ചത് കണ്ടില്ലെന്ന് നടിക്കാനാവില്ല; ശരിഅത്ത് നിയമം അനുസരിച്ച് നിക്കാഹ് കഴിച്ചു കൊടുക്കണം

ഹിന്ദുബഹുദൈവ വിശ്വാസി ആയ താങ്കളുടെ മകളേക്കാള്‍ അടിമ സ്ത്രീയാണ് മികച്ചത് എന്നാണ് ഖുറാന്‍ അനുശാസിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2021, 12:29 pm IST
in BJP

തിരുവനന്തപുരം: മകളെ വ്യഭിചാരി എന്ന് ഒരു വഷളന്‍ വിളിച്ചത് കണ്ടില്ലെന്ന് നടിക്കാന്‍ ഒരച്ഛനും സാധിക്കില്ലന്ന് ബിജെപി വക്താവ് സന്ദീപ് വാചസ്പതി.  അത്തരമൊരു ആരോപണം  മുഖ്യമന്ത്രിയുടെ മകളുടെ നേരെ മാത്രമല്ല ഒരു സ്ത്രീയുടെ നേരേയും ഉയരുന്നത് അംഗീകരിക്കാന്‍  ആകില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ തുറന്ന കത്തില്‍ സന്ദീപ് പറഞ്ഞു. മകള്‍ വീണയെ അടിയന്തിരമായി ഇസ്ലാം വിശ്വാസ പ്രകാരം നിക്കാഹ് കഴിച്ചു കൊടുത്ത് അവരെ   നാണക്കേടില്‍ നിന്ന് കരകയറ്റണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

കത്തിന്റെ പൂര്‍ണ്ണരൂപം

ബഹുമാനപ്പെട്ട പിണറായി വിജയന്,

നമസ്‌കാരം.

അങ്ങയുടെ മകളും പൊതുമരാമത്ത് മന്ത്രിയുടെ ഭാര്യയുമായ ശ്രീമതി വീണയെ അവഹേളിച്ച് മുസ്ലീംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി നടത്തിയ പരാമര്‍ശങ്ങള്‍ കേട്ടപ്പോഴുണ്ടായ മനോവേദനയില്‍ നിന്നാണ് ഈ കത്ത് എഴുതുന്നത്. അബ്ദുറഹ്മാന്റെ  പരാമര്‍ശം അങ്ങയുടെ മകളുടെ ആത്മാഭിമാനത്തെ മാത്രമല്ല സ്ത്രീത്വത്തെ തന്നെ അവഹേളിക്കുന്നതാണെന്ന് അങ്ങേക്ക് ഉത്തമ ബോധ്യമുള്ളതാണല്ലോ? ഒരു അച്ഛന്‍ എന്ന നിലയില്‍ മാത്രമല്ല, ഈ നാട്ടിലെ മുഴുവന്‍ സ്ത്രീകളുടേയും അഭിമാനം സംരക്ഷിക്കാന്‍ ബാധ്യത ഉള്ള ഭരണാധികാരി എന്ന നിലയിലും ഈ വിഷയത്തില്‍ മൗനം പാലിക്കാന്‍ താങ്കള്‍ക്ക് സാധ്യമല്ല. അതിനാല്‍ ഈ വിഷയത്തില്‍ നടപടി ഉണ്ടാകേണ്ടത് ശ്രീമതി വീണയ്‌ക്ക് വേണ്ടി മാത്രമല്ല മുഴുവന്‍ സ്ത്രീകളുടേയും ആത്മാഭിമാനം സംരക്ഷിക്കാന്‍  കൂടിയാണ്. താങ്കള്‍ ആ കടമ നിറവേറ്റുമെന്ന് കരുതുന്നു.  

അപ്പോഴും താങ്കളുടെ മുന്‍ നിലപാടുകള്‍ പരിശോധിക്കുമ്പോള്‍ ചില ആശങ്കകള്‍ പങ്കുവെക്കാതിരിക്കാന്‍ കഴിയുന്നില്ല. ഇന്ത്യന്‍ പീനല്‍ കോഡിനെക്കാള്‍ ഷരിയാ നിയമങ്ങളോട് താങ്കള്‍ക്ക് വളരെ ബഹുമാനമുള്ളതായി ഇതിനോടകം മനസിലായിട്ടുണ്ട്. ഭക്ഷണം, വിവാഹം, വിവാഹ മോചനം തുടങ്ങി തികച്ചും സ്വകാര്യമായ വിഷയങ്ങളില്‍ പോലും ശരി അത്ത് നിയമമാണ് അഭികാമ്യം എന്ന് താങ്കള്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളതിനാല്‍ കുടുംബത്തിലും അത് തന്നെ നടക്കണം എന്നാകുമല്ലോ അങ്ങയുടെ ആഗ്രഹം. ഇക്കാര്യങ്ങളിലൊക്കെ ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന നിയമത്തിനേക്കാള്‍ ശരി അത്ത് നിയമം ഉത്കൃഷ്ടമാണെന്നാണല്ലോ താങ്കള്‍ കുറേ നാളുകളായി സമൂഹത്തെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണല്ലോ താങ്കള്‍ ഹലാല്‍ ഭക്ഷണം, ഉടന്തടി മുത്തലാക്ക് എന്നിവയെ ഒക്കെ പിന്തുണയ്‌ക്കുന്നത്? സ്വാഭാവികമായും സമൂഹത്തില്‍ ഉണ്ടാകുന്ന നന്മ മുഖ്യമന്ത്രി ആയി എന്ന കാരണത്താല്‍ അങ്ങയുടെ കുടുംബത്തിന് കിട്ടാതെ പോകരുത്. അതിനാല്‍ യുക്തിപൂര്‍വ്വം തീരുമാനമെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്..

ശരി അത്ത് നിയമം എന്നത് മുസ്ലീം വ്യക്തി നിയമം ആണെന്നും അതിന്റെ അടിസ്ഥാനം ഖുര്‍ആന്‍ ആണെന്നും താങ്കള്‍ക്ക് അറിവുണ്ടാകുമല്ലോ? അങ്ങനെയെങ്കില്‍ താങ്കളുടെ മകള്‍ ഇന്ത്യന്‍ നിയമം അനുസരിച്ച് നടത്തിയ വിവാഹത്തെപ്പറ്റി ഖുറാന്‍ പറയുന്നത് എന്താണെന്ന് താങ്കള്‍ അറിഞ്ഞിരിക്കണം.

‘ബഹുദൈവ വിശ്വാസിനികളെ അവര്‍ വിശ്വസിക്കുന്നതു വരെ നിങ്ങള്‍ വിവാഹം ചെയ്യരുത്. സത്യവിശ്വാസിനിയായ ഒരു അടിമസ്ത്രീയാണ് ബഹുദൈവവിശ്വാസിനിയേക്കാള്‍ നല്ലത്. അവള്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. ബഹുദൈവ വിശ്വാസികള്‍ക്ക്അവര്‍ വിശ്വസിക്കുന്നതു വരെ നിങ്ങള്‍ വിവാഹം ചെയ്തുകൊടുക്കുകയുമരുത്. അവന്‍ നിങ്ങള്‍ക്ക് കൗതുകം ജനിപ്പിച്ചാലും ശരി. അക്കൂട്ടര്‍ നരകത്തിലേക്കാണ് ക്ഷണിക്കുന്നത്. അല്ലാഹുവാകട്ടെ അവന്റെ ഹിതമനുസരിച്ച് സ്വര്‍ഗത്തിലേക്കും പാപമോചനത്തിലേക്കും ക്ഷണിക്കുന്നു.’ (2:221).

അതായത് സര്‍ക്കാര്‍ രേഖകളിലെങ്കിലും ഹിന്ദു(ബഹുദൈവ വിശ്വാസി) ആയ താങ്കളുടെ മകളേക്കാള്‍ അടിമ സ്ത്രീയാണ് മികച്ചത് എന്നാണ് ഖുറാന്‍ അനുശാസിക്കുന്നത്. ഇത്തരം സ്ത്രീകളെ വിവാഹം ചെയ്യരുത് എന്നാണ് താങ്കള്‍ വിലമതിക്കുന്ന ഷരിയാ നിയമം പറയുന്നത്. അതായത് അവര്‍ ഇസ്ലാം മതം സ്വീകരിക്കുന്നത് വരെ ശരിഅത്ത് നിയമം ഈ ബന്ധത്തെ  വിവാഹമായി അംഗീകരിക്കില്ല എന്ന് മാത്രമല്ല ഇതിനെ വ്യഭിചാരമായി കണക്കാക്കുകയും ചെയ്യുന്നുണ്ട്. ചുരുക്കി പറഞ്ഞാല്‍ അബ്ദുറഹ്മാന്‍ കല്ലായി പറഞ്ഞത് മതനിയമത്തിന്റെ കണ്ണില്‍ സത്യമാണ്. ഇവിടെയാണ് താങ്കളുടെ വിവേചനബുദ്ധി ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത്.

മകളെ വ്യഭിചാരി എന്ന് ഒരു വഷളന്‍ വിളിച്ചത് കണ്ടില്ലെന്ന് നടിക്കാന്‍ ഒരച്ഛനും സാധിക്കില്ല എന്ന് അറിയാം. അത്തരമൊരു ആരോപണം എന്റെ മുഖ്യമന്ത്രിയുടെ മകളുടെ നേരെ മാത്രമല്ല ഒരു സ്ത്രീയുടെ നേരേയും ഉയരുന്നത് അംഗീകരിക്കാന്‍ എനിക്കുമാവില്ല. അത് മകള്‍ക്കുണ്ടാക്കിയ മാനസികാഘാതം എത്ര വലുതാണെന്ന് മനസിലാവുന്നുമുണ്ട്. അതിനാല്‍ ദയവ് ചെയ്ത് അങ്ങ് ഇതിന് പരിഹാരം കാണണം, താങ്കള്‍ വിശ്വസിക്കുന്ന ശരിഅത്ത് നിയമം അനുസരിച്ച് തന്നെ. വീണയെ അടിയന്തിരമായി ഇസ്ലാം വിശ്വാസ പ്രകാരം നിക്കാഹ് കഴിച്ചു കൊടുത്ത് അവരെ  ഈ നാണക്കേടില്‍ നിന്ന് കരകയറ്റണം. അതോടെ ഹറാമായ വിവാഹം ഹലാല്‍ (അനുവദനീയമായത്) ആയി മാറും.  സമൂഹത്തിന് ശരിഅത്ത് നിയമത്തിന്റെ ഗുണം പറഞ്ഞു കൊടുക്കുന്ന താങ്കള്‍ക്ക് അതിന് ഒരു മന:സാക്ഷിക്കുത്തും ഉണ്ടാകേണ്ട കാര്യവുമില്ല.  

മറിച്ച് ഈ നാടിന് വേണ്ടത് ശരിഅത്ത് നിയമമല്ല ഇന്ത്യന്‍ പീനല്‍ കോഡാണ് എന്ന് കരുതുന്നുണ്ട് എങ്കില്‍ അടിയന്തിരമായി ഈ വഷളനെ കയ്യാമം വെക്കണം. മുഖ്യമന്ത്രി എന്ന നിലയില്‍ അത്  സാധ്യമല്ല എങ്കില്‍ ഒരു വെള്ളക്കടലാസില്‍ പരാതി എഴുതി നല്‍കാന്‍ ശ്രീമതി വീണയെ അനുവദിക്കണം. നിയമം നിയമത്തിന്റെ വഴിക്ക് എന്ന അഴകൊഴമ്പന്‍ സമീപനമെങ്കിലും അതോടെ സ്വീകരിക്കാമല്ലോ? അതും സാധ്യമല്ല എങ്കില്‍ ഈ കത്ത് ഒരു പരാതിയായി സ്വീകരിച്ച് ആ സാമൂഹ്യ വിരുദ്ധനെതിരെ നടപടി എടുക്കാന്‍ സൗമനസ്യമുണ്ടാവണം. അല്ലായെങ്കില്‍ അധികാരത്തിന് വേണ്ടി തീവ്രവാദികള്‍ക്ക് മുന്നില്‍ നട്ടെല്ലും മകളുടെ അഭിമാനവും പണയം വെച്ച കഴിവുകെട്ടവനായി ചരിത്രം താങ്കളെ വിലയിരുത്തും. അതിന് സാഹചര്യമുണ്ടാകാതിരിക്കട്ടെ.

വിശ്വസ്തതയോടെ,

ആര്‍.സന്ദീപ് വാചസ്പതി,

സംസ്ഥാന വക്താവ്,

ബിജെപി

Tags: pinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

News

ശബരിമല വിശ്വാസം: മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തള്ളിക്കളയുന്നോ? ലക്ഷ്യം എന്താണ്?

Kerala

അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഇങ്ങനെയാണ്; ദേശീയപാതയുമായി ഒരു ബന്ധവുമില്ല…

Kerala

ഭരണത്തലവനെ ക്ഷണിച്ചു, ആരു വേണമെന്ന് മുഖ്യമന്ത്രി തീരമാനിക്കണമായിരുന്നു: രാജീവ് ചന്ദ്രശേഖർ

Kerala

ഡാറ്റാ മോഷണം: എഞ്ചിനീയറിങ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളെക്കുറിച്ചുള്ള വിവരങ്ങളും മുഖ്യമന്ത്രി ചോർത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.