പനാജി : സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന് രാജ്യം അന്തിമ യാത്രയയപ്പ് നല്‍കുമ്പോള്‍ ഗോവയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നൃത്തം ചെയ്ത് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക വാദ്ര. ഹെലിക്കോപ്റ്റര്‍ ദുരന്ത വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ രാജ്യം അതീവ ദുഖത്തിലായിരിക്കുമ്പോഴാണ് പ്രിയങ്ക പോലെയൊരു നേതാവ് ഇത്തരത്തില്‍ പരിപാടികളില്‍ പങ്കെടുത്ത് ചുവടുവെച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടതോടെ സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
ഗോവയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് മുന്നോടിയായ് പ്രിയങ്ക ആദിവാസി സ്ത്രീകള്‍ക്കൊപ്പം നൃത്തം ചെയ്യുന്നതിന്റെ വീഡിയോ കോണ്‍ഗ്രസ് തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
എന്നാല്‍ കോണ്‍ഗ്രസ്സിനെ പോലൊരു പാര്‍ട്ടിക്ക് ഇതൊന്നും വലിയ കാര്യമല്ല. സൈനിക ഇതിഹാസവും ആദ്യ ഫീല്‍ഡ് മാര്‍ഷലുമായിരുന്ന സാം മനേക് ഷായോടും പാര്‍ട്ടി ഇത് തന്നെയാണ് ചെയ്തതെന്നും സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 1971ലെ പാക്കിസ്ഥാനുമായുള്ള യുദ്ധത്തില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച മനേക് ഷാ 2008ല്‍ വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ അന്ത്യശ്വാസം വലിക്കുമ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ ആരും തന്നെ അദ്ദേഹത്തെ തിരിഞ്ഞു നോക്കിയിരുന്നില്ല.
സര്‍വ്വ സൈന്യാധിപയായിരുന്ന രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍, ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരി, പ്രധാനമന്ത്രി മന്മോഹന്‍ സിങ്, കോണ്‍ഗ്രസ് പ്രസിഡന്റും യുപിഎ അധ്യക്ഷയുമായിരുന്ന സോണിയ ഗാന്ധി, തമിഴ്‌നാട് മുഖ്യമന്ത്രി എം, കരുണാനിധി, ഗവര്‍ണര്‍ സുര്‍ജിത് സിങ് ബര്‍ണാല തുടങ്ങിയവര്‍ ആരും ഒരു നടപടിയും കൈക്കൊണ്ടില്ല. അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന എ.കെ. ആന്റണി പോലും മനേക്ഷായുടെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുത്തില്ല. സഹമന്ത്രിയായിരുന്ന പള്ളം രാജുവായിരുന്നു ആന്റണിക്ക് പകരം അന്ന് ചടങ്ങില്‍ പങ്കെടുത്തത്.
അന്നും തമിഴ് ജനത വീരവണക്കം നല്‍കിയാണ് ഇന്ത്യയുടെ ഇതിഹാസ നായകനെ യാത്രയാക്കിയത്. 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുംബൈ ഭീകരാക്രമണം നടക്കുന്ന സമയത്ത് രാഹുലും പാര്‍ട്ടിയില്‍ പങ്കെടുക്കുകയായിരുന്നു. ബാല്യകാല സുഹൃത്ത് സമീര്‍ ശര്‍മ്മയുടെ വിവാഹ സത്കാരത്തിലായിരുന്നു അപ്പോള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക