കൊച്ചി: നിയമവിദ്യാര്‍ത്ഥിനിയായ മൊഫിയ പര്‍വീണിന്റെ ആത്മഹത്യയില്‍ കുറ്റാരോപിതനായ എസ്.ഐക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ അറസ്റ്റിലായവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്.
പ്രതികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധങ്ങള്‍ ഉണ്ടോയെന്ന് അന്വേഷിച്ചറിയണമെന്ന് കസ്റ്റഡി ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇതിനെതിരേ പ്രതിഷേധവുമായ കോണ്‍ഗ്രസ് രംഗത്തെത്തി. പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പ്രതികള്‍ തീവ്രവാദ ബന്ധം ഉള്ളവരാണെന്ന് സൂചിപ്പിച്ചത് പ്രതിഷേധാര്‍ഹമാണെന്നും, റിമാന്‍ഡ് റിപ്പോര്‍ട്ട് എഴുതിയ പോലീസുകാരനെതിരെ നടപടി സ്വീകരിക്കണമെന്നും അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു.
ജനാധിപത്യ രീതിയില്‍ സമരം ചെയ്ത കോണ്‍ഗ്രസ് പ്രസ്ഥാനത്തെയും അതിന്റെ പ്രവര്‍ത്തകരോടുമുള്ള അവഹേളനമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലൂടെ മനസിലാകുന്നതെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു. തീവ്രവാദ ബന്ധം എന്നത് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വന്നത് സര്‍ക്കാരിന്റെ അറിവോടെയാണോ? വിഷയത്തില്‍ മുഖ്യമന്ത്രി തന്റെ നിലപാട് വ്യക്തമാക്കണമെന്നും അന്‍വര്‍ സാദത്ത് പറയുന്നു. റൂറല്‍ എസ്.പി. കെ കാര്‍ത്തിക്കിനെ ഫോണില്‍ വിളിച്ച് എം.എല്‍.എ. പ്രതിഷേധം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: