ഹൈദരാബാദ് : രാജ്യത്ത് വീണ്ടും വന്‍ സ്വര്‍ണ വേട്ട. 3.6 കോടി രൂപ വിലമതിക്കുന്ന ഏഴ് കിലോയിലധികം സ്വര്‍ണവുമായി രണ്ട് സ്ത്രീകളടക്കം നാലു സുഡാന് പൗരന്മാരെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. ദുബായില്‍ നിന്ന് ഹൈദരാബാദിലേക്ക് യാത്ര ചെയ്ത സംഘത്തില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
സ്വര്‍ണം കട്ടകളാക്കിയും പേസ്റ്റ് രൂപത്തിലാക്കിയും മലദ്വാരത്തിലൂടെ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. യാത്രക്കാരുടെ അസ്വഭാവികമായ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ സംഘത്തെ പരിശോധനയ്ക്ക് വിധേയരാക്കുകയായിരുന്നു. സംഘത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണെന്ന് പോലീസ് വ്യക്തമാക്കി.
ഇതോടെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്വര്‍ണം കടത്തുന്നതിനിടെ പിടിയിലായ സുഡാനി പൗരന്മാരുടെ എണ്ണം 5 ആയി. കഴിഞ്ഞ ചൊവ്വാഴ്ച സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നിടെയാണ് സുഡാനി പൗരയായ യുവതിയെ കസ്റ്റംസ് പിടികൂടിയത്. ഇവരില്‍ നിന്ന് 58.16 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. അടിവസ്ത്രത്തിലും ഹാന്‍ഡ് ബാഗിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: