തിരുവല്ല: സിപിഎം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ഫോണ്‍രേഖകളില്‍ ഇടത് അനുഭാവികളുടെ നമ്പറുകളും. ഇവര്‍ക്ക് പ്രാദേശിക സഹായം ലഭ്യമാക്കുന്നതില്‍ ഇവരുടെ പങ്ക് പോലീസ് അന്വേഷിക്കുന്നുണ്ട്.
സംഭവ ദിവസം ചെന്നിത്തലയിലെ യുവനേതാവിന്റെ നമ്പരിലേക്ക് പ്രതികളില്‍ ഒരാളായ വിഷ്ണുഅജി(24) രണ്ട് പ്രാവശ്യം വിളിച്ചിട്ടുണ്ട്. വിഷ്ണു അജി ഡിവൈഎഫ്ഐയുടെ സജീവ പ്രവര്‍ത്തകനാണ്. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിനൊപ്പം മാന്നാര്‍, ഹരിപ്പാട്, പോലീസും സഹകരിച്ചിട്ടുണ്ട്. ഇതില്‍ പ്രധാന പ്രതികളായ കണിയാംപറമ്പില്‍ കൗസല്യയില്‍ ജിഷ്ണു രഘു(23)വും കൂട്ടുപ്രതി പ്രമോദും മാന്നാര്‍ മേഖലയിലൂടെയാണ് കരുവാറ്റയിലെത്തിയെന്ന് ടവര്‍ ലൊക്കേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളെ കഴിഞ്ഞ ദിവസം ഒളിവില്‍ കഴിഞ്ഞിരുന്ന കരുവാറ്റ പാലപ്പറമ്പ് കോളനിയില്‍ കൊണ്ടുവന്നു തെളിവെടുപ്പ് നടത്തിയിരുന്നു.
ഒളിവില്‍ കഴിയാന്‍ കരുവാറ്റയില്‍ എത്താനുള്ള കാരണം ഇപ്പോഴും അവ്യക്തമാണ്. ജിഷ്ണു പറഞ്ഞതിന് പ്രകാരം ഇത് ബന്ധുവീടാണെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ സിപിഎം സ്വാധീനമേഖലയിലാണ് പ്രതികള്‍ ഒളിവില്‍കഴിഞ്ഞത്. ഒളിവില്‍ കഴിഞ്ഞ വീട്ടുടമസ്ഥന്റെ സുഹൃത്ത് കരുവാറ്റ ചാമപ്പറമ്പില്‍ വടക്കതില്‍ അരുണുമായും ജിഷ്ണുവിന്
മുന്‍പരിചയമുണ്ട്. അരുണിനെ തട്ടിക്കൊണ്ടുപോയതിനെക്കുറിച്ചും അന്വേഷണ സംഘം ജിഷ്ണുവിനോട് ചോദിച്ചു. അരുണിനെ തട്ടിക്കൊണ്ടു പോയി തിരുവല്ല കുറ്റപ്പുഴയിലെ ലോഡ്ജില്‍ പൂട്ടിയിട്ട് ഉപദ്രവിച്ച കേസില്‍ സന്ദീപ് കുമാര്‍ വധക്കേസിലെ പ്രതികളായ ജിഷ്ണു, പ്രമോദ്, നന്ദു, വിഷ്ണു, മന്‍സൂര്‍ എന്നിവരെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഹരിപ്പാട് പോലീസ് തിരുവല്ല കോടതിയില്‍ അപേക്ഷ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: