മണ്ഡലകാലം 24 ദിവസം പിന്നിട്ടപ്പോള്‍ ഇക്കുറി ദര്‍ശനത്തിനെത്തിയത് 4,87,237 തീര്‍ത്ഥാടകര്‍. വെര്‍ച്വല്‍ ക്യൂവിലൂടെ 8137, സ്പോട്ട് ബുക്കിങിലൂടെ 4, 79100 തീര്‍ത്ഥാടകരുമാണ് ദര്‍ശനം നടത്തിയത്.
കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്ക്കുമ്പോള് തന്നെ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണുള്ളത്. മണ്ഡലകാലം തുടങ്ങിയതിന് ശേഷം ഏറ്റവുമധികം തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തിയത് വ്യാഴ്ാഴ്ചയാണ്. 36,276 പേരാണ് സന്നിധാനത്ത് എത്തിയത്. മണ്ഡലപൂജയുടെ ദിവസങ്ങള്‍ അടുത്തുവരുന്തോറും തീര്‍ത്ഥാടകരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ തീര്‍ത്ഥാടകരുടെ വരവ് കൂടുമ്പോഴും പമ്പയിലും സന്നിധാനത്തും ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ബോര്‍ഡും സര്‍ക്കാരും പരാജയമാണ്.
വിരിവെയ്ക്കുന്നതിനും നെയ്യഭിഷേകത്തിനും വിലക്ക് ഏര്പ്പെടുത്തീയിരിക്കുന്നത് തീര്ത്ഥാടകവരവിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് അകത്തുനിന്നുള്ള തീര്‍ത്ഥാടകരുടെ വരവ് ഇക്കുറി ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വാഹനസൗകര്യം ആരംഭിച്ചതോടെയാണ് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: