ബ്രിസ്ബേന്‍: മുന്നില്‍ നിന്ന് നയിക്കുന്ന ക്യാപ്റ്റന്‍ ജോ റൂട്ടിന്റെയും ഡേവിഡ് മലാന്റെയും മികവില്‍ ഇംഗ്ലണ്ട് തിരിച്ചടിക്കുന്നു. ആഷസ് പരമ്പരയിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട്് രണ്ട് വിക്കറ്റിന് 220 റണ്‍സ് എടുത്തു. ഒന്നാം ഇന്നിങ്സില്‍ 287 റണ്‍സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ടിന് 58 റണ്‍സ് കൂടി നേടിയാല്‍ ഓസീസിന്റെ ഒന്നാം ഇന്നിങ്സ്് സ്കോറിനൊപ്പം (425) എത്താം.
സെഞ്ച്വറിയിലേക്ക് കുതിക്കുന്ന ജോ റൂട്ടും (86) ഡേവിഡ് മലാനും (80) പുറത്താകാതെ നില്‍ക്കുകയാണ്. അഭേദ്യമായ നാലാം വിക്കറ്റില്‍ ഇവര്‍ 159 റണ്‍സ് കൂട്ടിച്ചേര്‍ത്തുകഴിഞ്ഞു. രണ്ട് ദിവസത്തെ കളി ശേഷിക്കെ ടെസ്റ്റു സമനിലയാക്കാമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലണ്ട്.
ഓപ്പണര്‍മാരായ ഹസീബ് ഹമീദും (27), റോറി ബേണ്‍സും (13) പുറത്തായശേഷം ക്രീസിലെത്തിയ ജോ റൂട്ടും ഡേവിഡ് മലാനും ഓസീസിന്റെ പേസ്-സ്പിന്‍ ആക്രമണത്തെ ശക്തമായി ചെറുത്തുനിന്നു. 158 പന്ത് നേരിട്ട റൂട്ട് പത്ത് ബൗണ്ടറികളുടെ പിന്‍ബലത്തിലാണ് 86 റണ്‍സ് നേടിയത്. മലാന് 177 പന്തിലാണ് 80 റണ്‍സ് നേടിയത്. പത്ത് പന്ത് അതിര്‍ത്തികടത്തി. ഓസ്ട്രേലിയന്‍ ക്യാപ്റ്റ്ന് പാറ്റ് കമ്മിന്‍സും പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ ഏഴിന് 343 റണ്‍സിന് ഒന്നാം ഇന്നിങ്സ് തുടങ്ങിയ ഓസ്ട്രേലിയ 425 റണ്‍സിന് ഓള് ഔട്ടായി. കഴിഞ്ഞ ദിവസം 112 റണ്‍സുമായി അജയ്യനായി നിന്ന ട്രാവിഡ് ഹെഡ് 152 റണ്‍സ് സ്വന്തംപേരില്‍ കുറിച്ച് മടങ്ങി. 148 പന്ത് നേരിട്ട് ഹെഡ് പതിനാല് ഫോറും നാലു സിക്സറും അടിച്ചു. മിച്ചല്‍ സ്റ്റാര്‍ക്ക് 64 പന്തില്‍ 35 റണ്‍സ് എടുത്തു. അഞ്ചു പന്ത് ബൗണ്ടറി കടത്തി. ലിയോണ്‍ 15 റണ്‍സ് നേടി.
ഇംഗ്ലണ്ടിനായി ഒലി പോപ്പ് 23 ഓവറില്‍ 58 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്്ത്തി. മാര്‍ക്ക് വുഡ്് 25.3 ഓവറില്‍ 85 റണ്‍സ് വഴങ്ങി മൂന്ന് പേരെ പുറത്താക്കി. ക്രിസ് വോക്സ് രണ്ട്് വിക്കറ്റും ജാക്ക് ലീച്ച്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
സ്കോര്‍: ഇം്ഗ്ലണ്ട് 147, രണ്ട് വിക്കറ്റിന് 220, ഓസ്ട്രേലിയ 425. (ട്രാവിഡ് ഹെഡ്് 152, വാര്‍ണര്‍ 94, ലാബുഷെയ്ന് 74).
റൂട്ടിന് റെക്കോഡ്
ബ്രിസ്ബേന്‍: ഇംഗ്ലണ്ട് ക്യാപ്റ്റന്‍ റെക്കോഡ്. ടെസ്റ്റ്് ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ കൂടുതല്‍ റണ്‍സ്് നേടുന്ന ഇംഗ്ലീഷ് താരമായി. ഓസീസിനെതിരായ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് റൂട്ട്് റെക്കോഡിട്ടത്. റൂട്ട്് 86 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്. ഇതോടെ റൂട്ടിന് ഈ കലണ്ടര്‍ വര്‍ഷത്തില്‍ 1541 റണ്‍സായി. മുന്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ മൈക്കിള്‍ വോണിന്റെ 1481 റണ്‍സെന്ന റെക്കോഡാണ് തകര്‍ന്നത്. 2002 ലാണ് വോണ്‍ ഈ നേട്ടം കൈവരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: