ഇടുക്കി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തീരദേശവാസികളുടെ ആശങ്കയെ കാണാതെ ഈ വിഷയത്തില്‍ മുഖ്യമന്ത്രി മൗനം തുടരുന്ന നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ഇടുക്കി തപോവനം ശ്രീ വ്യാസ ആശ്രമം മഠാധിപതി സ്വാമി ദേവ ചൈതന്യാനന്ദ സരസ്വതി.
വോട്ട് രേഖപ്പെടുത്തി അധികാരത്തിലെത്തിച്ച ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കുവാന്‍ ബാധ്യതയുള്ള മുഖ്യമന്ത്രിയുടെ മൗനവും തമിഴ്നാട് സര്‍ക്കാറിനെ വെള്ളപൂശിയുള്ള പ്രസ്താവനകളും ജനങ്ങളുടെ ആശങ്കപ്പെടുത്തുകയാണ്. മന്ത്രിമാരുടെ നിസ്സഹായവസ്ഥ തമിഴ്നാടിനോടുള്ള വിധേയത്വത്തില്‍ നിന്നുമാണോയെന്ന് ജനങ്ങള്‍ സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാര്‍ അണക്കെട്ടും വൃഷ്ടി പ്രദേശങ്ങളും പൂര്‍ണ്ണമായും കേരളത്തിനകത്താണ് സംസ്ഥാന സര്‍ക്കാരിന്റെ ഭരണഘടനാപരമായ അധികാരം ഉപയോഗപ്പെടുത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുവാന് തയ്യാറാകണമെന്നും സ്വാമി ആവശ്യപ്പെട്ടു. കാലങ്ങളായി തീരദേശവാസികള്‍ ആശങ്കയുടെ മുള്‍മുനയിലാണ് ജീവിക്കുന്നത്. ഇവരുടെ ആശങ്കയ്ക്ക് പരിഹാരം കണ്ടെത്തേണ്ടവര്‍ കുറ്റകരമായ അനാസ്ഥയാണു പുലര്‍ത്തുന്നതെന്നും സ്വാമി പറഞ്ഞു. തമിഴ്നാടിന് വെള്ളം കൊടുക്കേണ്ടത് ധാര്‍മികമായ ഉത്തരവാദിത്തം മാത്രമാണ്. ഇതിനായി തമിഴ്നാടിന്റെ സ്ഥലത്ത് അവരുതന്നെ ആവശ്യമായ സൗകര്യമൊരുക്കണെന്നും സ്വാമി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: