ന്യൂദല്‍ഹി: വാക്സിന് വിതരണത്തില്‍ പുത്തന്‍ നേട്ടവുമായി ഇന്ത്യ. രാജ്യത്ത് 130 കോടി വാക്സിനുകള്‍ വിതരണം ചെയ്തതോടെ 85 ശതമാനം പേരും ആദ്യ ഡോസ് പൂര്‍ത്തിയാക്കി. 50 ശതമാനത്തിലധികം പേര് രണ്ട് ഡോസുകള്‍ പൂര്‍ത്തിയാക്കി.
130 കോടി വാക്സിനുകളില്‍ 80 കോടിയും ആദ്യ ഡോസാണ്. 50 കോടി വാക്സിനുകള്‍ രണ്ടാം ഡോസും. പ്രതിദിനം 50 ലക്ഷത്തിലധികം വാക്സിനുകളാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. 12 കോടിയോളം പേരാണ് ആദ്യ ഡോസ് സ്വീകരിച്ച ശേഷം രണ്ടാം ഡോസിനായി കാത്തിരിക്കുന്നത്.
ഇതിനിടെ രാജസ്ഥാനില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ ബന്ധുക്കളടക്കം 40 പേര് കൊവിഡ് പോസിറ്റീവായി. നേരത്തെ സംസ്ഥാനത്ത് ഒമ്പത് പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ജനിതക പരിശോധനക്കായി ഇവരുടെ സാമ്പിളുകള്‍ അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: