ന്യൂദല്‍ഹി : കൂനൂര്‍ ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനൊപ്പം മരണമടഞ്ഞ ബ്രിഗേഡിയര്‍ ലഖ്ബിന്ദര്‍ സിങ് ലിഡ്ഡറിന് രാജ്യം വിട നല്‍കി. ദല്‍ഹിയില്‍ കന്റോണ്‍മെന്റിലെ ബ്രാര്‍ സക്വയറില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടത്തി. രാവിലെ 9.15 ന് മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ സംസ്‌കാര ചടങ്ങുകള്‍ നടത്തുകയായിരുന്നു.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, കരസേന മേധാവി എം.എം. നരവനെ, നാവികസേനാ മേധാവി ചീഫ് അഡ്മിറല്‍ ആര്‍.ഹരികുമാര്‍, വ്യോമസേനാ മേധാവി ചീഫ് മാര്‍ഷല്‍ വിആര്‍ ചൗധരി, എന്‍എസ്എ അജിത്ത് ഡോവല്‍ ഉള്‍പ്പെടെയുള്ളവര്‍ പൊതുദര്‍ശനത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
ഹരിയാനയിലെ പഞ്ച്കുള സ്വദേശിയാണ് ബ്രിഗേഡിയര്‍ ലഖ്ബിന്ദര്‍ സിങ് ലിഡ്ഡര്‍. അന്തരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനൊപ്പം ഒരുവര്‍ഷമായി സൈനിക പരിഷ്‌കരണങ്ങളില്‍ ഒപ്പം പ്രവര്‍ത്തിച്ച അദ്ദേഹം പുതിയ റാങ്കില്‍ സേനാ ഡിവിഷന്റെ ചുമതല ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ചുമതല ഏറ്റെടുക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് അപകടം സംഭവിക്കുന്നത്.
സൈനിക ഉദ്യോഗസ്ഥനായ കേണല്‍ മെഹംഗ സിങ്ങിന്റെ മകനായാണു ലിഡ്ഡറിന്റെ ജനനം. പഞ്ച്കുലയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം നേടിയ ലിഡ്ഡര്‍ പിന്നീട് നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്നു. 1990ല്‍ ജമ്മു കശ്മീര്‍ റൈഫിള്‍സിന്റെ ഭാഗമായാണ് അദ്ദേഹം സൈനിക ജീവിതം ആരംഭിച്ചത്.
1990 ലാണ് ജമ്മു കശ്മീര്‍ റൈഫിള്‍സില്‍ ജോലി ആരംഭിച്ചത്. മികച്ച സൈനികന്‍ എന്നതിനപ്പുറം സമാനതകളില്ലാത്ത പ്രതിരോധ ഗവേഷകന്‍ കൂടിയായിരുന്നു അദ്ദേഹം. സെന്റര്‍ ഫോര്‍ ലാന്‍ഡ് വാര്‍ഫെയര്‍ സ്റ്റഡീസ് എന്ന പ്രതിരോധ ജേണലില്‍ ചൈനയുടെ ബഹിരാകാശ, ഹൈ ടെക് യുദ്ധരീതികളെക്കുറിച്ചും ഡിസൈനുകളെക്കുറിച്ചും വളരെ വിശദമായ പ്രബന്ധം ലിഡ്ഡര്‍ എഴുതിയിട്ടുണ്ട്. പ്രതിരോധ ഗവേഷണത്തില്‍ അദ്ദേഹത്തിന്റെ മികവും പാടവവും പ്രകടമാക്കുന്ന ലേഖനമായിരുന്നു അത്. ബഹിരാകാശ യുദ്ധം, ഹൈബ്രിഡ് യുദ്ധം, സാറ്റലൈറ്റ് അധിഷ്ഠിത പ്രതിരോധ രീതികള്‍ എന്നിവയെല്ലാം വിശദീകരിക്കുന്ന ഒരു ലേഖനമായിരുന്നു ഇത്.
ഇന്ത്യയുടെ കസാഖ്സ്താനിലെ സൈനിക നടപടിയില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ള അദ്ദേഹത്തിന് സേനാമെഡല്‍, വിശിഷ്ട സേവാ മെഡല്‍ തുടങ്ങിയവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. റാവത്തിന്റെ സ്റ്റാഫംഗം എന്ന നിലയിലുള്ള അവസാന ചടങ്ങുകളില്‍ ഒന്നായിരുന്നു വെല്ലിങ്ടണിലേത്. ഗീതികയാണ് ഭാര്യ, മകള്‍ ആഷ്‌ന. ലിഡ്ഡറുടെ മകള്‍ ആഷ്‌ന രചിച്ച ‘ഇന്‍ സെര്‍ച്ച് ഓഫ് എ ടൈറ്റില്‍’ എന്ന പുസ്തകം കഴിഞ്ഞ 28 ന് ജനറല്‍ ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്താണ് പുറത്തിറക്കിയത്.
സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റേയും ഭാര്യ മധുലിക റാവത്തിന്റേയും സംസ്‌കാര ചടങ്ങുകളും ഇന്ന് നടക്കും. ഇവരുടെയും ലാന്‍സ് നായിക് വിവേക് കുമാറിന്റെയും മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ബാക്കി ഒമ്പത് സൈനികരുടെ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധന നടത്ത ഉറപ്പിച്ച ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഇവരുടെ സംസ്‌കാരച്ചടങ്ങുകള്‍ കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം നടത്തുമെന്ന് കരസേന അറിയിച്ചു. അതുവരെ മൃതദേഹങ്ങള്‍ സേനാ ആശുപത്രിയില്‍ സൂക്ഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: