തിരുവനന്തപുരം: ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിനെ അവഹേളിച്ചു ഫേസ്ബുക്ക് പോസ്റ്റിട്ട കേരള സര്‍ക്കാരിന്റെ അഭിഭാഷക രശ്മിത രാമചേന്ദ്രനെതിരേ രൂക്ഷ വിമര്‍ശനവുമായി അഡ്വ. എ. ജയശങ്കര്‍. ഇന്ത്യന്‍ സേനാനായകന്‍ അപകടത്തില്‍ മരിക്കുമ്പോള്‍ പാക്കിസ്ഥാന്‍കാര്‍ ആഹ്ലാദിക്കുന്നത് സ്വാഭാവികമാണ്. കശ്മീര്‍ സ്വാതന്ത്ര്യവാദികളുടെ സന്തോഷവും മനസ്സിലാക്കാം. നമ്മുടെ നാട്ടിലെ ജിഹാദികളെ പോലും തെറ്റു പറയാനാകില്ല. എന്നാല്‍, സുഡാപ്പി മദൂദികളുടെ കയ്യടി കിട്ടാന്‍ ഫേസ്ബുക്ക് പോസ്റ്റിടുന്ന ക്ഷുദ്രജീവികളായ സാംസ്‌കാരിക നായികമാരെ മുക്കാലിയില്‍ കെട്ടി അടിക്കണമെന്ന് ജയശങ്കര്‍ ഫേസ്ബുക്കില്‍ പ്രതികരിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
ഇന്ത്യന്‍ സേനാനായകന്‍ അപകടത്തില്‍ മരിക്കുമ്പോള്‍ പാക്കിസ്ഥാന്‍കാര്‍ ആഹ്ലാദിക്കുന്നത് സ്വാഭാവികം. കശ്മീര്‍ സ്വാതന്ത്ര്യവാദികളുടെ സന്തോഷവും മനസ്സിലാക്കാം. നമ്മുടെ നാട്ടിലെ ജിഹാദികളെ പോലും തെറ്റു പറയാനാകില്ല.
സുഡാപ്പി മദൂദികളുടെ കയ്യടി കിട്ടാന്‍ ഫേസ്ബുക്ക് പോസ്റ്റിടുന്ന ക്ഷുദ്രജീവികളായ സാംസ്‌കാരിക നായികമാരെ മുക്കാലിയില്‍ കെട്ടി അടിക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: