ന്യൂദല്‍ഹി: മുന്നറിയിപ്പില്ലാതെയും രാത്രിയിലും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തമിഴ്നാട് വെള്ളം തുറന്നുവിടുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. മുന്നറിയിപ്പില്ലാതെ തമിഴ്നാട് തുടര്‍ച്ചയായി വെള്ളം തുറന്നുവിട്ടതിനെ തുടര്‍ന്നാണ് ഹര്‍ജി നല്‍കിയത്.
കോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പാക്കുന്നത് ഉറപ്പാക്കാന്‍ സൂപ്പര്‍വൈസറി കമ്മിറ്റിക്ക് നിര്‍ദേശം നല്‍കണമെന്നും വെള്ളം തുറന്നുവിടേണ്ട സമയവും അളവും തീരുമാനിക്കാന്‍ ഇരുസംസ്ഥാനങ്ങളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സംയുക്ത സമിതിയെ നിയോഗിക്കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. രാത്രിയില്‍ അണക്കെട്ട് തുറന്നതുമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഹര്‍ജിയില്‍ വിശദമാക്കിയിട്ടുണ്ട്.
മുമ്പ് വിഷയങ്ങള്‍ പരാമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് കത്തെഴുതിയെങ്കിലും ഫലമുണ്ടയില്ല. കത്തയച്ച് മണിക്കൂറുകള്‍ക്കകം വീണ്ടും ഡാം തുറന്നു വിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: