ന്യൂദല്‍ഹി: ഇന്ത്യയുടെ സൈനിക ചരിത്രത്തില്‍ നാഴികക്കല്ലായി കര-വ്യോമ-നാവിക സേനകളുടെ കൂട്ടായ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച ബിപിന്‍ റാവത്തിനെ ഇന്ത്യയില്‍ നിന്നുള്ള ഒരു വിഭാഗം സമൂഹമാധ്യമങ്ങളില്‍ അപമാനിക്കാന്‍ ശ്രമിച്ചത് ദേശസ്നേഹികള്‍ക്ക് ആഘാതമായി. ലിബറലുകളും ജിഹാദികളുമായിരുന്നു ഇന്ത്യയുടെ സംയുക്തസേനാമേധാവിയുടെ മരണം ആഘോഷിച്ചവരില്‍ ചിലര്‍.
പക്ഷെ അസാധാരണമായ ഒരു കോണില്‍ നിന്നുള്ള അപമാനം രാജ്യത്തിനാകെ ആഘാതമായി. ഏറെ വാഴ്ത്തുന്ന ഐഐടി ദല്‍ഹിയില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥിയാണ് ഇത്തരമൊരു പോസ്റ്റ് ട്വിറ്ററില്‍ പങ്കുവെച്ചത്. ആ വിദ്യാര്‍ത്ഥിയുടെ പേര് റാം പ്രഭാഹരന്‍ എന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്. ‘സ്വവര്‍ഗ്ഗരതിയെ വെറുക്കുന്ന ഈ മാലിന്യം മരിച്ചു’ എന്നായിരുന്നു ഈ വിവാദ ട്വീറ്റ്. ഈ കമന്റിന് ഊറിച്ചിരിക്കുന്ന ഒട്ടേറെ ഇമോജികള്‍ പ്രതികരണമായും എത്തി. ട്വീറ്റ് കാണുക.
സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ ട്വീറ്റുകള്‍ നടത്തുന്നവരെ കണ്ടുപിടിക്കുന്ന ഹേയ്റ്റ് പട്രോള്‍ സ്ക്വാഡാണ് ഈ പോസ്റ്റിട്ടത് ഐ ഐടി വിദ്യാര്‍ത്ഥി റാം പ്രഭാഹരനാണെന്ന് കണ്ടെത്തിയത്.
ഈ വിദ്യാര്‍ത്ഥിക്കെതിരെ പരാതികള്‍ എത്തിക്കഴിഞ്ഞു. ഐ ഐടി ദല്‍ഹിയിലെ ഡയറക്ടര്‍ പ്രൊഫ. വി. റാംഗോപാല്‍ റാവു ഇക്കാര്യം അന്വേഷിച്ച് നടപടി പ്രഖ്യാപിക്കുമെന്ന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: