ന്യൂദല്‍ഹി: തമിഴ്നാട്ടിലെ കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാമേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍്പ്പെടെയുള്ളവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
ദല്‍ഹിയിലെ പാലം വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി മൃതദേഹങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, സേനാമേധാവികള്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും ആദരാഞ്ജലി അര്‍പ്പിക്കാനെത്തി.
ഊട്ടി വെല്ലിംഗ്ടണ്‍ മദ്രാസ് റെജിമെന്റ് സെന്ററില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം വിലാപയാത്രയായാണ് മൃതദേഹങ്ങള്‍ സൂലൂരിലെ വ്യോമത്താവളത്തില്‍ എത്തിച്ചത്. രാത്രി എട്ടുമണിയോടെയാണ് തമിഴ്നാട്ടിലെ സൂലൂരിലെ വ്യോമത്താവളത്തില്‍ നിന്നും മൃതദേഹങ്ങള്‍ ദല്‍ഹിയിലെ പാലം വിമാനത്താവളത്തില്‍ എത്തിച്ചത്. 8.30ഓടെ പാലം വിമാനത്താവളത്തില്‍ ചടങ്ങുകള്‍ ആരംഭിച്ചു. പ്രധാനമന്ത്രി രാത്രി ഒമ്പത് മണിയോടെ എത്തി.
മരിച്ചവര്‍ക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദും വിമാനത്താവളത്തില്‍ എത്തി ആദരാഞ്ജലികള്‍ സമര്‍പ്പിക്കും. രാത്രി 9.15ന് പാലം വിമാനത്താവളത്തില്‍ രാഷ്ട്രപതി എത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക: