തിരുവനന്തപുരം: സുലൂരില്‍ സൈനിക ഹെലികോപ്ടര്‍ ദുരന്തത്തില്‍ മരണപ്പെട്ട സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ച സര്‍ക്കാര്‍ അഭിഭാഷക അഡ്വ. രശ്മിത രാമചന്ദ്രനെതിരേ പരാതി നല്കി യുവമോര്‍ച്ച നേതാവ് പി. ശ്യാംരാജ്.
തോന്നിയതെന്തും വിളിച്ചുപറയുന്നതാണ് ഗവണ്മെന്റ് പ്ലീടറുടെ ജോലിയെന്ന് തെറ്റിദ്ധരിക്കരുത്. അന്തരിച്ച സംയുക്ത സൈനിക മേധാവിയെക്കുറിച്ച് രശ്മിത രാമചന്ദ്ര ഫേയ്സ്ബുക്കിലെഴുതിയത് മുഴുവന്‍ അസത്യങ്ങളാണെന്നും പി. ശ്യാംരാജ് പരാതിയില്‍ പറയുന്നു. ഒരു വശത്ത് ചൈനയും, മറുവശത്ത് പാക്കിസ്ഥാനും ഇല്ലാതാക്കാന്‍ തക്കം പാര്‍ത്തിരിയ്ക്കുന്നൊരു രാജ്യത്തിനുള്ളില്‍ നിന്നു തന്നെ ഇത്തരത്തില്‍ അഭിപ്രായങ്ങളുണ്ടാവുന്നത് പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ല. രശ്മിത രാമചന്ദ്രന്റെ പോസ്റ്റ് ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്നതാണ്. രാജ്യത്തിന്റെ സംവിധാനങ്ങളോട് അവമതിപ്പുണ്ടാക്കുന്നതാണെന്നും അദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഐപിസി 153ബി, 166 എന്നീ വകുപ്പുകള്‍ പ്രകാരം അഡ്വ. രശ്മിത രാമചന്ദ്രനെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, അഡ്വക്കേറ്റ് ജനറല്‍ എന്നിവര്‍ക്ക് പി. ശ്യാംരാജ് പരാതി നല്‍കിയത്. ബിപിന്‍ റവാത്ത് മരണപ്പെട്ടതിനു പിന്നാലെയാണ് രശ്മിത അദ്ദേഹത്തെ അവഹേളിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. നിരവധി പേരാണ് രശ്മിതക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: