ന്യൂദല്‍ഹി: നരകത്തില്‍ പ്രവേശിക്കും മുമ്പേ തന്നെ ഇന്ത്യയുടെ ജനറല്‍ ബിപിന്‍ റാവത്ത് ജീവനോടെ കത്തിയെരിഞ്ഞെന്ന് ആഹ്ലാദത്തോടെ ട്വീറ്റ് ചെയ്ത 21 കാരനായ യുവാവ് അറസ്റ്റില്‍. ബീഹാര്‍ സ്വദേശിയായ ജവാദ് ഖാനാണ് പൊലീസ് പിടിയിലായത്.
ഇയാളുടെ ട്വിറ്റര്‍ പ്രൊഫൈല്‍ പരിശോധിച്ചപ്പോള്‍ മുന്‍പും ഇത്തരം ഇന്ത്യാവിരുദ്ധ, ഹിന്ദു വിരുദ്ധ ട്വീറ്റുകള്‍ ജവാദ് ഖാന് ചെയ്തതായി തെളിഞ്ഞു. രാജസ്ഥാനിലെ ടോങ്ക് പൊലീസാണ് ജവാദ് ഖാനെ അറസ്റ്റ് ചെയ്തത്. ഡിസംബര്‍ എട്ടിന് തമിഴ്നാട്ടിലുണ്ടായ വ്യോമസേന ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് മരണപ്പെട്ടതില്‍ ആഹ്ലാദം പ്രകടിപ്പിച്ചാണ് ജവാദ് ഖാന് ട്വീറ്റ് ചെയ്തത്.
രാജ് ടാക്കീസിനടുത്ത് താമസിക്കുന്ന അബ്ദുള്‍ നഖി ഖാന്റെ മകനാണ് ജവാദ് ഖാന്. പൊലീസുകാര്‍ നാല് സംഘങ്ങളായി തിരിഞ്ഞാണ് ട്വീറ്റിന് പിന്നിലെ വ്യക്തിയെക്കുറിച്ച് അന്വേഷണം നടത്തിയത്. ട്വീറ്റിന് പിന്നിലെ പ്രതി ജവാദ്ഖാനാണെന്ന് മനസ്സിലായതോടെ അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
ജവാദ് ഖാന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ പരിശോധിച്ച പൊലീസ് സംഘം ഇതുപോലുള്ള അസ്വസ്ഥകരമായ ഒട്ടേറെ ചിത്രങ്ങളും വീഡിയോകളും കണ്ടെത്തി. അതിലൊന്ന് താലിബാന് സര്‍ക്കാരിനെ അഭിവാദ്യം ചെയ്യുന്ന സന്ദേശമാണ്. തോക്ക് മേശമേല്‍ വെച്ച് ചായ കുടിക്കുന്ന ഒരു താലിബാന് തീവ്രവാദിയുടെ ചിത്രവും ജവാദ് ഖാന് പങ്കുവെച്ചിട്ടുണ്ട്. ‘എന്തൊരു നല്ല മുഖം…അള്ളാ താങ്കളെ അനുഗ്രഹിക്കട്ടെ…’ എന്നതായിരുന്നു ഈ ട്വീറ്റ്.
ഡിസംബര്‍ ആറിന് അയോധ്യക്ഷേത്ര നിര്‍മ്മാണ വാര്‍ഷിക ദിനത്തില്‍ പങ്കുവെച്ച മറ്റൊരു ട്വീറ്റില്‍ അയോധ്യ ക്ഷേത്രത്തിന്റെ സ്ഥാനത്ത് പള്ളി പണിയുമെന്നും ജവാദ് പ്രതിജ്ഞയെടുക്കുന്നു. മഥുരയില്‍ ജനങ്ങളോട് ആയുധമെടുക്കാനും ജവാദ് ആഹ്വാനം ചെയ്യുന്നുണ്ട്. അവിടെ പള്ളി മാറ്റി ശ്രീകൃഷ്ണന് ക്ഷേത്രം പണിയുമെന്ന ബിജെപി നീക്കത്തെ വിമര്‍ശിക്കുന്നതാണ് ഈ ട്വീറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: