ന്യൂദല്‍ഹി : ജാമിയ മിലിയ സര്‍വകലാശാലയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കലാപത്തിന്റെ മുഖ്യസൂത്രധാരന്‍ ഷര്‍ജില്‍ ഇമാമിന് ദല്‍ഹി കോടതി ജാമ്യം അനുവദിച്ചു.
നേരത്തെ ദല്‍ഹി പോലീസാണ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഷര്‍ജീല്‍ ഇമാമാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കലാപത്തിന്റെ മുഖ്യസൂത്രധാരനെന്ന് കണ്ടെത്തിയിരുന്നത്. ഇതാണ് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് 2019ല്‍ നടന്ന കലാപത്തിലേക്ക് നയിച്ചതെന്നും ദല്‍ഹി പൊലീസ് കുറ്റപ്പെടുത്തിയിരുന്നു. സംഘര്‍ഷത്തിന്റെ സിസിടിവി ദൃശ്യങ്ങളുടെ പകര്‍പ്പും ഫോണ്‍ രേഖകളും പോലീസ് കുറ്റപത്രത്തിനൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ജനുവരി 28ന് ബിഹാറില്‍ വച്ചാണ് ഷര്‍ജീലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ദല്‍ഹിയില്‍ ബസ് കത്തിച്ച സംഭവത്തിലടക്കം ഷര്‍ജീല്‍ ഉള്‍പ്പെടെ 17 പേര്‍ പ്രതികളാണ്. കൊലപാതക ശ്രമം, കലാപം തുടങ്ങിയവയാണ് കുറ്റം. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്തണമെന്ന ഷര്‍ജീലിന്റെ വിവാദ പ്രസംഗത്തിന്റെ പേരില്‍ യുപി, അസം, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ രാജ്യദ്രോഹകുറ്റത്തിന് കേസുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം അക്രമത്തില്‍ കലാശിക്കുകയായിരുന്നെന്നാണ് കുറ്റപത്രം.
ജാമിയ മിലിയ സര്‍വ്വകലാശാലയിലും അലിഗഢ് സര്‍വ്വകലാശാലയിലും ഷര്‍ജീര്‍ വിഘടനവാദപ്രസംഗം നടത്തിയതായി ദല്‍ഹി പൊലീസിനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. 124എ (രാജ്യദ്രോഹക്കുറ്റം), 153എ (മതം, ഭാഷ, ജാതി, സമുദായം, ജന്മസ്ഥലം, വീട്, വംശം എന്നിവയുടെ അടിസ്ഥാനത്തില്‍ ആളുകള്‍ക്കിടിയില്‍ ശത്രുതയുണ്ടാക്കി അസ്വാരസ്യങ്ങള്‍ പരത്തല്‍) എന്നീ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകള്‍ അനുസരിച്ചാണ് അന്ന് പൊലീസ് കേസെടുത്തത്.
താന്‍ തീവ്രവാദിയല്ലെന്ന് ഷര്‍ജീല്‍ ഇമാം 2021 ഒക്ടോബറില്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
സമരക്കാര്‍ നാല് സര്‍ക്കാര്‍ ബസുകളും രണ്ട് പോലീസ് വാഹനങ്ങളും കത്തിച്ചു. ന്യൂഫ്രണ്ട് കോളനിക്ക് മുന്നില്‍ വെച്ച് സമരക്കാര്‍ പോലീസുമായി ഏറ്റുമുട്ടി. സംഘര്‍ഷത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഫോണ്‍ വിളി വിശദാംശങ്ങളും 100 ദൃക്‌സാക്ഷികളുടെ മൊഴികളും അടങ്ങിയതാണ് കുറ്റപത്രം. സിസിടിവി ദൃശ്യങ്ങള്‍, കോള്‍ വിവരങ്ങള്‍, 100ലധികം പേരുടെ മൊഴികള്‍ എന്നിവ സഹിതമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: