Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിലാപയാത്രയ്‌ക്കിടെ രണ്ട് തവണ വാഹനാപകടം, പത്ത് പോലീസുകാര്‍ക്ക് പരിക്ക്; ആര്‍ക്കും ഗുരുതരപരിക്കില്ല, മൃതദേഹങ്ങള്‍ സൂലൂരിലെത്തിച്ചു

സുലൂരിലേക്ക് റോഡ് മാര്‍ഗം മൃതദേഹങ്ങള്‍ വിലാപയാത്രയായി കൊണ്ടുപോകുന്നത് കാണാനായി വഴിയരികില്‍ കാത്തുനിന്ന ജനക്കൂട്ടം പുഷ്പാര്‍ച്ചന നടത്തിയും ദേശീയപതാക വീശിയും ധീര സൈനികര്‍ക്ക് ആദരമര്‍പ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2021, 03:48 pm IST
in India

ചെന്നൈ :  ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പടെ 13 പേരുടെ ഭൗതിക ശരീരം വഹിച്ച് കൊണ്ടുള്ള യാത്രയ്‌ക്കിടെ രണ്ട് തവണ വാഹനാപകടം. കോയമ്പത്തൂര്‍ സൂലൂരിലെ വ്യോമ താവളത്തിലേക്ക് മൃതദേഹങ്ങള്‍ വിലാപയാത്രയായി കൊണ്ടുപോവുന്നതിനിടെ അകമ്പടി വാഹനങ്ങളാണ് അപകടത്തില്‍ പെട്ടത്.  

വെല്ലിങ്ടണ്‍ സൈനിക പരേഡ് ഗ്രൗണ്ടില്‍ നിന്ന് റോഡ് മാര്‍ഗമാണ് വിലാപയാത്ര സംഘടിപ്പിച്ചത്. അവിടെ നിന്നും ഊട്ടി ചുരമിറങ്ങുന്നതിനിടെയാണ് ഒരു അപകടം സംഭവിക്കുന്നത്. ആദ്യത്തെ അപകടത്തില്‍ പോലീസുകാര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ഒരു മതിലില്‍ ഇടിക്കുകയായിരുന്നു. ഇതില്‍ പത്ത് പോലീസുകാര്‍ക്ക് പരിക്കേറ്റു.

അപകടത്തില്‍പ്പെട്ടവരുടെ ആരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. വിലാപയാത്രയ്‌ക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് ആംബുലന്‍സുകളില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. രണ്ടാമത്തെ അപകടത്തില്‍പ്പെട്ടത് മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബലന്‍സാണ്. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടയാത്. അപകടത്തില്‍പ്പെട്ട വാഹനം മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിയുണ്ടായതിനെ തുടര്‍ന്ന് മൃതദേഹം മറ്റൊരു ആംബുലന്‍സിലേക്ക് മാറ്റിയ ശേഷം വിലാപയാത്ര തുടരുകയാണ്.  

സൈനികരുടെ മൃതദേഹങ്ങള്‍ വഹിച്ചുകൊണ്ടുള്ള ആംബുലന്‍സുകള്‍ക്ക് എന്തെങ്കിലും കേട് സംഭവിച്ചാല്‍ പകരം ഉപയോഗിക്കുന്നതിന് ആറോളം ആംബുലന്‍സുകളും സജ്ജമാക്കിയിരുന്നു. ഇതില്‍ ഒന്നിലേക്കാണ് സൈനികന്റെ മൃതദേഹം മാറ്റുകയായിരുന്നു. ഇതുമൂലമുണ്ടായ ഗതാഗത തടസവും പരിഹരിച്ച് വാഹനവ്യൂഹം വീണ്ടും യാത്ര തുടര്‍ന്നു.  

ജനറല്‍ ബിപിന്‍ റാവത്തിന് വെല്ലിങ്ടണ്‍ സൈനിക പരേഡ് ഗ്രൗണ്ടില്‍ നടന്ന പൊതുദര്‍ശനം ഏറെ വൈകാരികമായിരുന്നു. പലവട്ടം സല്യൂട്ട് നല്‍കുകയും പിന്നീട് സല്യൂട്ട് തിരിച്ചു സ്വീകരിക്കുകയും ചെയ്ത അതേ വെല്ലിങ്ടണിലെ സൈനിക പരേഡ് ഗ്രൗണ്ടില്‍ തന്നെ ബിപിന്‍ റാവത്ത് ഭാര്യയ്‌ക്കും സൈനിക ഉദ്യോഗസ്ഥര്‍ക്കുമൊപ്പം അന്ത്യാഭിവാദ്യവും സ്വീകരിച്ചു.  

ഊട്ടിയിലെ വെല്ലിങ്ടണ്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ ഇന്ന് രാവിലെയാണ് സൈനികവ്യൂഹത്തിന്റെ അകമ്പടിയോടെ പരേഡ് ഗ്രൗണ്ടില്‍ എത്തിച്ചത്. സംയുക്ത സൈനിക മേധാവിയെ യാത്രയാക്കാന്‍ പാതയുടെ ഇരുവശങ്ങളിലും നൂറുകണക്കിനാളുകളാണ് കാത്തിരുന്നത്. ജനറല്‍ ബിപിന്‍ റാവത്തിന്റേയും പത്‌നി മധുലിക റാവത്തിന്റേയും മൃതദേഹങ്ങള്‍ പട്ടാളവണ്ടിയില്‍ ഒരുമിച്ചാണ് എത്തിച്ചത്.  

സുലൂരിലെത്തിച്ച മൃതദേഹങ്ങള്‍ വൈകിട്ടോടെ ദല്‍ഹിയില്‍ എത്തിക്കും. സുലൂരിലേക്ക് റോഡ് മാര്‍ഗം മൃതദേഹങ്ങള്‍ വിലാപയാത്രയായി കൊണ്ടുപോകുന്നത് കാണാനായി വഴിയരികില്‍ കാത്തുനിന്ന ജനക്കൂട്ടം പുഷ്പാര്‍ച്ചന നടത്തിയും ദേശീയപതാക വീശിയും ധീര സൈനികര്‍ക്ക് ആദരമര്‍പ്പിച്ചു.

Tags: indian armyഅപകടംവ്യോമസേനതമിഴ്നാട്ബിപിന്‍ റാവത്ത്സൂലൂര്‍ എയര്‍ബേസ്മധുലിക റാവത്ത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

India

ഉറിയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു പാക് ഭീകരൻ കൊല്ലപ്പെട്ടു , കണ്ടെടുത്തത് വൻ ആയുധശേഖരം

India

സായുധസേനാംഗങ്ങളുടെ ശമ്പളം വര്‍ധിക്കാന്‍ പോകുന്നു

India

കൈകളിലേന്തി കന്യാദാനം നടത്തി സൈനികർ ; വീരമൃത്യു വരിച്ച സൈനികന്റെ മകളുടെ വിവാഹം നടത്താൻ ഇന്ത്യൻ സൈനികർ നേരിട്ടെത്തി

India

ഇന്ത്യൻ സേനയുടെ കരുത്ത് ; പ്രശ്നബാധിതമായ സുഡാനിൽ 20 ഇന്ത്യൻ വനിതാ സൈനികരുടെ സംഘത്തെ നയിക്കുന്ന മേജർ സ്വാതി ശാന്തകുമാർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.