ഭോപ്പാല്‍: വിദ്യാത്ഥികളെ സ്‌കൂളില്‍ വിളിച്ചു വരുത്തി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയ ക്രിസ്ത്യന്‍ മിഷനറി സ്‌കൂളിനെതിരെ ഹൈന്ദവ സംഘടനകള്‍ പ്രതിഷേധം കടുപ്പിച്ചു. മധ്യപ്രദേശിലെ ഗഞ്ച്ബസോഡ ജില്ലയിലെ വിദിഷയിലുള്ള സെന്റ് ജോസഫ് സ്‌കൂളിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.
സ്‌കൂളിലെ എട്ട് വിദ്യാര്‍ത്ഥികളെയാണ് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയാക്കിയത്. എന്നാല്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. 2021 ഒക്ടോബര്‍ 31ന് കുട്ടികളുടെ ആദ്യ കുര്‍ബാന സ്വീകരണം സ്‌കൂളില്‍ വെച്ച് നടത്തിയിരുന്നു. ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികള്‍ ബിഷപ്പിന്റേയും ഇടവക വികാരിയുടേയും ഒപ്പം നില്‍ക്കുന്ന രൂപതാ ന്യൂസ് ലെറ്ററായ സാഗര്‍ വോയിസില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ കുട്ടികളുടെ മാതാപിതാക്കള്‍ പരാതിയുമായി എത്തിയതായും വിവരമുണ്ട്.
സ്‌കൂളിലെത്തുന്ന കുട്ടികളെ ക്രിസ്ത്യന്‍ പ്രാര്‍ത്ഥന ചൊല്ലാന്‍ നിര്‍ബന്ധിക്കുകയും ഹിന്ദു കുട്ടികളെ തിലകം ചാര്‍ത്തുന്നതില്‍ നിന്നും വിലക്കുകയും ചെയ്‌തെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനെതിരേയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സ്‌കൂളിന് പുറത്ത് സമാധാനപരമായാണ് സംഘടനകള്‍ പ്രതിഷേധിച്ചത്.
അതേസമയം പ്രതിഷേധക്കാര്‍ ആക്രമണം അഴിച്ചുവിട്ടുവെന്ന് ആരോപിച്ച് സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സംഭവത്തില്‍ നാല് പേര്‍ പിടിയിലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: