എന്‍എസ്എസ് എയിഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍മാരെ നിയമിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു.
സ്പെഷ്യല്‍ റൂള്‍സ്/സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ പ്രകാരം അര്‍ഹതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം 500 രൂപയ്ക്ക് നേരിട്ടും 550 രൂപയ്ക്ക് ഓര്‍ഡിനറി തപാലിലും ഇനി പറയുന്ന വിലാസത്തില്‍നിന്നും ലഭിക്കുന്നതാണ്- ചീഫ് അക്കൗണ്ട്സ് & ഓഡിറ്റ് ഓഫീസര്‍, എന്‍എസ്എസ് ഹെഡ് ഓഫീസ്, പെരുന്ന, ചങ്ങനാശ്ശേരി-686102 (ഫോണ്‍ 0481-2422008) പൂരിപ്പിച്ച അപേക്ഷകള്‍ ജനറല്‍ മാനേജര്‍ ആന്റ് ഇന്‍സ്പെക്ടര്‍ ഓഫ് എന്‍എസ്എസ് സ്കൂള്‍സ്, പെരുന്ന, ചങ്ങനാശ്ശേരി എന്ന വിലാസത്തില്‍ ഡിസംബര്‍ 31 നകം ലഭിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക