Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

നഷ്ടമായത് വീരനായകനെ

''രാജ്യത്തിന്റെ ആദ്യ സംയുക്ത സൈനിക മേധാവി ജനറല്‍ വിപിന്‍ റാവത്ത് അപ്രതീക്ഷിതമായി യാത്രയാവുമ്പോള്‍ വലിയ നടുക്കത്തിലാണ് ഇന്ത്യന്‍ പ്രതിരോധ രംഗം. കര,നാവിക, വ്യോമ സേനകളുടെ സംയുക്ത മേധാവിയായി 2020 ജനുവരി ഒന്നിന് ചുമതലയേറ്റ ശേഷം ജനറല്‍ ബിപിന്‍ റാവത്ത് ആരംഭിച്ച നിരവധി പരിഷ്‌ക്കരണ ശ്രമങ്ങള്‍ക്ക് കൂടിയാണ് താല്‍ക്കാലികമായെങ്കിലും പ്രതിസന്ധി നേരിടുന്നത്. 2023 ഡിസംബര്‍ അവസാനം വരെയായിരുന്നു ജനറല്‍ റാവത്തിന് സംയുക്ത സൈനിക മേധാവി പദവിയില്‍ കാലാവധിയുണ്ടായിരുന്നത്. അപ്രതീക്ഷിത സാഹചര്യങ്ങള്‍ രാജ്യത്തിന് പുതിയ സംയുക്ത സൈനിക മേധാവിയെ പ്രഖ്യാപിക്കേണ്ട അവസ്ഥയിലേക്കും എത്തിച്ചിരിക്കുകയാണ്.''

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Dec 9, 2021, 05:00 am IST
in Main Article

ഇന്ത്യയുടെ ഏറ്റവും അപകടകാരികളായ സൈനിക വിഭാഗമായ ഗൂര്‍ഖാ റൈഫിള്‍സിലേക്ക് അച്ഛന്റെ പാത പിന്തുടര്‍ന്ന് ബിപിന്‍ ലക്ഷ്മണ്‍ സിങ് റാവത്ത് എത്തുമ്പോള്‍ വെറും ഇരുപത് വയസ്സ്. ഗൂര്‍ഖാ റൈഫിള്‍സിന്റെ പതിനൊന്നാം റെജിമെന്റിലെ അഞ്ചാം ബറ്റാലിയനില്‍ 1978 ഡിസംബര്‍ 16ന് ജനറല്‍ ബിപിന്‍ റാവത്ത് ഓഫീസറായി സൈനിക സേവനം ആരംഭിച്ചു. അച്ഛനും അതേ ബറ്റാലിയനിലെ ലഫ്. ജനറലുമായ ലക്ഷ്മണ്‍ സിങ് റാവത്തും അദ്ദേഹത്തിന്റെ പൂര്‍വ്വികരും സാഹസികത രചിച്ച ഗൂര്‍ഖാ റെജിമെന്റിന്റെ ഭാവി വാഗ്ദാനമായി ബിപിന്‍ റാവത്തും ഉയര്‍ന്നുവന്നു.

ദീര്‍ഘമായ 42 വര്‍ഷം ഗൂര്‍ഖാ റൈഫിള്‍സിന്റെ ഭാഗമായി കരസേനാ മേധാവി സ്ഥാനം  വരെ വഹിച്ച ശേഷമാണ് ജനറല്‍ ബിപിന്‍ റാവത്ത് രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യത്തിന്റെ ആദ്യ സംയുക്ത സൈനിക മേധാവി എന്ന തന്ത്രപ്രധാന പദവിയില്‍ എത്തുന്നത്. മൂന്നു സൈനിക വിഭാഗങ്ങളെയും ചേര്‍ത്ത് രാജ്യത്തിന്റെ സൈനിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ നടപ്പാക്കുന്നതിനിടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ട് പൊടുന്നനെ ഇല്ലാതായത് ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ ഭീഷ്മാചാര്യരെത്തന്നെയാണ്. സൈനിക പഠനം ആരംഭിച്ച ഊട്ടി വെല്ലിങ്ടണ്ണിലെ ഡിഫന്‍സ് സര്‍വ്വീസസ് സ്റ്റാഫ് കോളജിലേക്കുള്ള യാത്രയ്‌ക്കിടെ തന്നെയായി അദ്ദേഹത്തിന്റെ മടക്കവും.

തലമുറകളായി സൈനിക സേവനം നിര്‍വഹിക്കുന്ന കുടുംബത്തില്‍ 1958 മാര്‍ച്ച് 16ന് ജനനം. ഉയര്‍ന്ന മഞ്ഞുമലകളിലും മറ്റും യുദ്ധം ചെയ്യാനുള്ള പരിശീലനം അടക്കം നേടി ഭീകരവാദ വിരുദ്ധ ഓപ്പറേഷനുകളുടെ നേതൃത്വം വഹിച്ച തുടക്ക കാലം. ഉറിയില്‍ ഗൂര്‍ഖാ റൈഫിള്‍സ് മേജറായി ദീര്‍ഘകാലം. കിഴക്കന്‍ മേഖലയില്‍ അഞ്ചാം ഗൂര്‍ഖാ റൈഫിള്‍സ് ബറ്റാലിയന്‍ കേണലായി പിന്നീട്. 1987ല്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ റാവത്തിന്റെ ബറ്റാലിയനാണ് ചൈനീസ് സൈനികരെ ഫലപ്രദമായി പ്രതിരോധിച്ചത്. ബ്രിഗേഡിയറായി സ്ഥാനക്കയറ്റം ലഭിച്ച റാവത്ത് കശ്മീരിലെ സാപ്പോറിലുള്ള രാഷ്‌ട്രീയ റൈഫിള്‍സ് കമാന്‍ഡ് ഏറ്റെടുത്തു. കോംഗോയില്‍ സമാധാന ദൗത്യസംഘത്തിന്റെ നായകനായി.  

മേജര്‍ ജനറലായതോടെ ഭീകര പ്രവര്‍ത്തനങ്ങളുടെ കേന്ദ്രഭൂമിയായ ഉറിയിലേക്ക് വീണ്ടും. ഇത്തവണ 19-ാം ഇന്‍ഫന്ററി ഡിവിഷന്റെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് എന്ന സുപ്രധാന പദവിയായിരുന്നു റാവത്തിനെ കാത്തിരുന്നത്. തുടര്‍ന്ന് ലഫ്. ജനറലായി ദീമാപൂരിലെ മൂന്നാം കോറിന്റെ ചുമതലയിലേക്ക്. 2015ല്‍ മണിപ്പൂരില്‍ ആക്രമണം നടത്തി 18 ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയ ഭീകരസംഘത്തിനെതിരെ മ്യാന്മാറില്‍ കയറി നടത്തിയ ഓപ്പറേഷന്റെ നേതൃത്വത്തിലൂടെയാണ് റാവത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇവിടെ നിന്നാണ് തെക്കന്‍ സൈനിക മേധാവിയായി പൂനയിലേക്ക് എത്തുന്നത്. ഒടുവില്‍ ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക് ഷായും ജനറല്‍ ദല്‍ബീ

ര്‍സിങ് സുഹാഗും നയിച്ച കരസേനാ മേധാവി പദവിയിലേക്ക് ജനറല്‍ റാവത്തും എത്തി. നേപ്പാള്‍ സൈന്യത്തിന്റെ ഹോണററി ജനറല്‍ പദവിയും അദ്ദേഹത്തിന് ലഭിച്ചു. പരംവിശിഷ്ട സേനാ മെഡല്‍, ഉത്തംയുദ്ധ സേവാ മെഡല്‍, അതി വിശിഷ്ട സേവാ മെഡല്‍, യുദ്ധ സേവാ മെഡല്‍ അടക്കം നിരവധി പുരസ്‌കാരങ്ങളും നാലുപതിറ്റാണ്ടിലേറെ നീണ്ട സൈനിക സേവനത്തിനിടെ അദ്ദേഹത്തിന് ലഭിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ അപ്രതീക്ഷിത സൈനിക നീക്കങ്ങളുടെ ചുക്കാന്‍ പിടിക്കാന്‍ റാവത്ത് മുന്നില്‍ നിന്നു. മ്യാന്മാറിലെ സര്‍ജിക്കല്‍ സ്ട്രൈക്കും ഉറി ഭീകരാക്രമണത്തിന് ശേഷമുള്ള പാകിസ്ഥാനിലെ സര്‍ജിക്കല്‍ സ്ട്രൈക്കും പിന്നീട് നടന്ന ബലാക്കോട്ട് വ്യോമാക്രമണത്തിലുമെല്ലാം സുപ്രധാന ചുമതലയില്‍ ജനറല്‍ റാവത്ത് കരുത്തുകാട്ടി. സൈന്യത്തിന് എല്ലാവിധ സ്വാതന്ത്ര്യവും നല്‍കിയ മോദിയുടെ നയം നടപ്പാക്കിയപ്പോള്‍ നുഴഞ്ഞുകയറ്റവും ഭീകരപ്രവര്‍ത്തനങ്ങളുമെല്ലാം രാജ്യത്ത് വന്‍ തോതില്‍ കുറഞ്ഞു. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കിയതിന് പിന്നിലെ ഇച്ഛാശക്തിയും ജനറല്‍ റാവത്തിന്റേതു തന്നെ. ഒടുവില്‍ രാജ്യത്തിന്റെ ആദ്യ സംയുക്ത സൈനിക മേധാവി സ്ഥാനത്തേക്ക് ആരെ വേണമെന്ന ചോദ്യത്തിനുള്ള മോദി സര്‍ക്കാരിന്റെ ഉത്തരവും ജനറല്‍ റാവത്ത് മാത്രം. കാല്‍ക്കോടിയിലേറെ വരുന്ന ഇന്ത്യന്‍ സൈനിക വിഭാഗങ്ങളുടെ മുഴുവന്‍ മേധാവിയായി തിളങ്ങിയ റാവത്തിന്റെ അപ്രതീക്ഷിത വിയോഗവാര്‍ത്ത വലിയ നടുക്കമാണ് പ്രതിരോധ മേഖലയില്‍ സൃഷ്ടിച്ചത്.

സൈക്കോളജിസ്റ്റും ആര്‍മി വുമണ്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റുമായ ഭാര്യ മധുലിക റാവത്തും ജനറല്‍ റാവത്തിനൊപ്പം അപകടത്തില്‍ മരിച്ചത് ഏറെ നടുക്കമായി. 

Tags: indiaപ്രധാനമന്ത്രി മോദിബിപിന്‍ റാവത്ത്Amith sha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

India

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

Vicharam

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

India

ഏത് വ്യോമ പ്രതിരോധത്തെയും തകർക്കാൻ ശേഷി ; ഇസ്രായേലിന്റെ ROCKS മിസൈൽ സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യ

India

ഇന്ത്യൻ കപ്പലുകൾക്ക് വീണ്ടും ഇറാന്റെ പച്ചക്കൊടി : 80,800 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ജഗ് ലാഡ്കി ടാങ്കർ മുന്ദ്ര തുറമുഖത്തെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.