Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശ്രീധര്‍മ്മശാസ്താവും സ്വാമി അയ്യപ്പനും

മണ്ഡലം മനോഭിരാമം

Janmabhumi Editorial Desk by Janmabhumi Editorial Desk
Dec 8, 2021, 11:26 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഡോ. സുകുമാര്‍, കാനഡ

. ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്‍ എന്നീ ത്രിമൂര്‍ത്തികള്‍, മുപ്പത്തിമുക്കോടി ദേവതകള്‍ ഉള്ളതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ആദിദേവതകളത്രേ.

ബ്രഹ്മാവ് സൃഷ്ടികര്‍മ്മത്തിന്റെ ദേവതയായി വിരാജിക്കുമ്പോള്‍ വിഷ്ണുസ്ഥിതിസ്ഥാപകനാണ്. അതായത്സൃഷ്ടിക്കപ്പെട്ടലോകത്തിന്റെ ദൈനംദിനസുസ്ഥിരനടത്തിപ്പിന്വേണ്ടതെല്ലാം ചെയ്യുന്നത് വിഷ്ണുവത്രേ. മഹേശ്വരനായ പരമശിവനാകട്ടെ സംഹാരത്തിന്റെ നാഥനാണ്. സൃഷ്ടിക്കപ്പെട്ട എല്ലാറ്റിനും മാറ്റങ്ങളുണ്ടായി ഒടുവില്‍ കാലാവശേഷമാവുന്നത് മഹാദേവന്റെ പ്രവര്‍ത്തനത്താലത്രേ.

ഇങ്ങിനെ കാലചക്രംചുറ്റിക്കൊണ്ടേയിരിക്കുന്നു. കാലാകാലങ്ങളായും കാലാതീതനായും സൃഷ്ടിചക്രത്തെനിയന്ത്രിക്കുന്നത് പരമശിവനാകുന്നു.പരമശിവന് ഗണാധിപതി, സേനാധിപതി, ഭൂതാധിപതി എന്നിങ്ങിനെ മൂന്നാണ് പുത്രന്മാര്‍. ഗണപതി ശിവഗണങ്ങളുടെ നേതാവാണ്. ഗണപതിയായി വാഴുന്നഭഗവാന്‍ സകലവിഷയങ്ങളുടെയും വിദ്വാന്മാരുടെ നേതാവുമാണ്.  

സേനാധിപതിയായ സുബ്രഹ്മണ്യന്‍ പടയാളികളുടെ ദേവതയാണ്. യുദ്ധം എന്നത് ബാഹ്യശത്രുവിനോടുള്ള സംഗരംമാത്രമല്ല. മനുഷ്യന്റെ ഉള്ളിലെ നന്മതിന്മകള്‍ തമ്മിലുള്ളമത്സരവും യുദ്ധവും തന്നെ. ധര്‍മ്മാധര്‍മ്മങ്ങള്‍ പലപ്പോഴും മാറ്റുരച്ചു നോക്കുന്നത് നമുക്കനുഭവമാണല്ലോ. മൂന്നാമനായ ഭൂതാധിപതി സാക്ഷാല്‍ ധര്‍മ്മശാസ്താവാണ്. പരമശിവന്റെ ഭൂതഗണങ്ങള്‍, പഞ്ചഭൂതങ്ങളായ ആകാശം, വായു, ജലം, അഗ്‌നി, ഭൂമി എന്നിവയ്‌ക്കെല്ലാം അധിപതിയാണ് ധര്‍മശാസ്താവ്. ഭൂതങ്ങള്‍ എന്നാല്‍ സൃഷ്ടിക്കപ്പെട്ടത് എന്നും അര്‍ത്ഥമുണ്ട്.  

എന്തിനെയെല്ലാം ഭരിക്കേണ്ടതായുണ്ടോ? അവയെയെല്ലാം ധാര്‍മ്മികമായി ഭരിച്ചുനിലനിര്‍ത്തുന്നത് ശാസ്താവത്രേ! ധര്‍മ്മശാസ്താവിന്റെയും സ്വാമിഅയ്യപ്പന്റെയും ദേവതാസങ്കല്‍പ്പങ്ങള്‍ ഒന്നാണെങ്കിലും അവരെപൂജിക്കുന്ന ക്ഷേത്രങ്ങളില്‍ മനുഷ്യജീവിതത്തിലെ ആശ്രമഭേദങ്ങള്‍ക്ക് അനുസരിച്ച് വ്യത്യാസങ്ങള്‍ ഉണ്ട്.

വിഗ്രഹം ധർമ്മശാസ്താക്ഷേത്രങ്ങൾ സ്വാമി അയ്യപ്പക്ഷേത്രം
സവിധങ്ങൾ കൈലാസം /മറ്റിടങ്ങൾ ശബരിമലയിൽ മാത്രം
പുരാവൃത്തം വേദേതിഹാസങ്ങൾ പ്രാദേശിക ഐതീഹ്യങ്ങൾ
അവതാരം ദിവ്യാവതാരം ദിവ്യ/മനുഷ്യാവതാരം
വാഹനം കുതിര പുലി
കാലം യുഗാതീതം കലിയുഗം
ആകാരം സഗുണമൂർത്തി സഗുണ-നിർഗുണമൂർത്തി
ആസനം സിംഹസനം യോഗപീഢം
വേഷം നീല കറുപ്പ്
ഭാവം ലൗകീകം, ചടുലം യോഗാസനം ധ്യാനം
കണ്ണുകൾ     മൂന്ന് രണ്ട്
നിൽപ്പ്          രാജകീയം യോഗഭാവം
നെറ്റിക്കുറി ഭസ്മം ചന്ദനം
മുദ്ര                അഭയം,വരദം ജ്ഞാനമുദ്ര
ആശ്രമം നാല് ആശ്രമങ്ങൾ. സന്യാസം
കുടുംബം സഹധർമ്മിണി,  കുട്ടി ബ്രഹ്മചര്യവ്രതനിഷ്ഠ
പ്രാധാന്യം ഭക്തി, ഐശ്വര്യം മുക്തി
ഭക്തർ എല്ലാ ഭക്തരും വ്രതശുദ്ധിയുള്ള ഭക്തൻമാർ
പ്രത്യേകത ശാസ്ത്രീയമായ പൂജകൾ പടിപൂജ, നെയ്യഭിഷേകം,       
പൂജാരി  അധികാരിയായ പൂജാരി പുറപ്പെടാ ശാന്തി
ധർമ്മപാത ഹൈന്ദവധർമ്മം സർവ്വധർമ്മം

വ്രതം എന്നുവച്ചാല്‍ നാല്‍പ്പത്തൊന്നുദിവസത്തെ മണ്ഡലവ്രതം എന്നര്‍ത്ഥം. ഇക്കാലത്ത് 10വയസ്സിനും 50വയസ്സിനും ഇടയ്‌ക്കുള്ള സ്ത്രീകള്‍ക്ക് ശബരിമലയാത്രയില്‍ പങ്കെടുക്കാന്‍ വിലക്കുണ്ട്. കാരണം 41ദിവസം തുടര്‍ച്ചയായി വ്രതമനുഷ്ഠിക്കാന്‍ അവര്‍ക്ക്കഴിയുകയില്ല. ആര്‍ത്തവിരാമം എത്തുന്നതുവരെ ഭക്തകള്‍ ശബരിമല യാത്രയ്‌ക്കായികാത്തിരിക്കുന്നു. സ്വാമിഅയ്യപ്പന്റെ ശബരിമലക്ഷേത്രത്തില്‍ മാത്രമേ ഈ നിയന്ത്രണം നിലവിലുള്ളു. മറ്റ് ധര്‍മ്മശാസ്താക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് യാതൊരുവിധനിയന്ത്രണങ്ങളും ഇല്ല. ശബരിമലയിലെ ദേവതാസങ്കല്‍പ്പത്തിന്റെ അനന്യത്വമാണ് ഇതിനുകാരണം.

Tags: SABARIMALAAyyappan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ 2 പേര്‍ കുഴഞ്ഞു വീണ് മരിച്ചു

Kerala

ശബരിമലയില്‍ മഴ ശക്തം: പമ്പാ നദിയില്‍ ഇറങ്ങുന്നതിന് വിലക്ക് ,ത്രിവേണിയിലെ വാഹന പാര്‍ക്കിംഗിനും നിയന്ത്രണം

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരായി നിയമിക്കപ്പെടാനുള്ള പ്രായപരിധി 58 ആക്കി കുറച്ച് ദേവസ്വം ബോര്‍ഡ്

Kerala

പ്രതിഷ്ഠാ ദിന പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

Kerala

അയ്യപ്പ ചിത്രം പതിച്ച സ്വര്‍ണ ലോക്കറ്റ്; ഒരാഴ്ചയ്‌ക്കിടെ വിറ്റത് 56 പവന്റെ ലോക്കറ്റുകള്‍

പുതിയ വാര്‍ത്തകള്‍

ഇനിയും വെള്ളം കുടി മുട്ടിക്കരുത് ! സിന്ധു നദീജല കരാർ പുനഃസ്ഥാപിക്കാൻ ഇന്ത്യയോട് അഭ്യർത്ഥിച്ച് പാകിസ്ഥാൻ 

വൃക്കകളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന പാനീയങ്ങൾ

ലഹരിയെ നേരിടാനുള്ള കൂടുതല്‍ നടപടികള്‍ ഉണ്ടാകും: പുതിയ പൊലീസ് മേധാവി റവാഡാ ചന്ദ്രശേഖര്‍

പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമർദം, നാളെമുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത

റവാഡ ചന്ദ്രശേഖർ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റു

സിറിയയ്‌ക്കെതിരായ സാമ്പത്തിക– വ്യാപാര ഉപരോധങ്ങൾ പിൻവലിച്ച് ട്രംപ്

മുൻ മുഖ്യമന്ത്രി വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം, ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് റിപ്പോർട്ട്

ഈ പ്രഭാത ഭക്ഷണം ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാവില്ല, എല്ലുകൾക്കും നല്ലത്

പൗര്‍ണമി വ്രതം ദേവീ പ്രീതിക്ക് ഉത്തമം: ഓരോമാസവും അനുഷ്ഠിക്കേണ്ട വിധം

സിദ്ധാര്‍ഥന്റെ മരണം: വെറ്ററിനറി സര്‍വകലാശാല ഡീനും അസിസ്റ്റന്റ് വാര്‍ഡനും അച്ചടക്ക നടപടി നേരിടണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies