മെല്‍ബണ്‍: ടെന്നീസ് ഇതിഹാസം സെറീന വില്യംസ് അടുത്ത വര്‍ഷം നടക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി. ആരോഗ്യ പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തിയാണ് സെറീന മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഈ വര്‍ഷം വിംബിള്‍ഡണില്‍ പങ്കെടുത്ത ശേഷം മറ്റ് ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ സെറീനയ്ക്ക് സാധിച്ചിരുന്നില്ല.
മരിയ ഷറപ്പോവയ്ക്കെതിരെയായിരുന്നു അടുത്ത മത്സരം. ഇരുവരും തമ്മിലുളള കഴിഞ്ഞ 21 മത്സരങ്ങളില്‍ 19ലും ജയിച്ചത് സെറീന ആയിരുന്നു. 2016-ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ക്വാര്‍ട്ടറിന് ശേഷം ആദ്യമായായിട്ടായിരുന്നു സെറീന വില്ല്യംസും മരിയ ഷറപ്പോവയും നേര്‍ക്കുനേര്‍ വന്നത്. പരിക്കുമൂലമാണ് താരത്തിന് ഈ സീസണ് മുഴുവന്‍ നഷ്ടമായത്. കണങ്കാലിനേറ്റ പരിക്കാണ് താരത്തിന് വെല്ലുവിളിയായത്. പരിക്കില്‍ നിന്ന് മുക്തി നേടിയ സെറീന പരിശീലനം ആരംഭിച്ചിട്ടുണ്ട്.
‘എന്റെ ഏറ്റവും പ്രിയപ്പെട്ട നഗരങ്ങളിലൊന്നാണ് മെല്‍ബണ്‍. അവിടെ കളിക്കാനായി ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ ശാരീരിക പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി ഞാന്‍ ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് പിന്മാറുകയാണ്. ആരാധകരെയും മെല്‍ബണ്‍ നഗരത്തെയും കാണാന്‍ സാധിക്കാത്തതില്‍ സങ്കടമുണ്ട്.’ സെറീന പറഞ്ഞു.
മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ സെറീന 23 തവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയിട്ടുണ്ട്. 24 കിരീടങ്ങളുള്ള മാര്‍ഗരറ്റ് കോര്‍ട്ടിന്റെ ലോക റെക്കോര്‍ഡ് മറികടക്കണമെങ്കില്‍ ഇനിയും ഒരു കിരീടം കൂടി സെറീന സ്വന്തമാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: