ബയേണ്‍ മ്യൂണിക്കിനെതിരെ തോല്‍വി ഏറ്റു വാങ്ങിയ ശേഷം റഫറി ഫെലിക്സ് സ്വെയറിനെതിരെ മോശം പരാമര്‍ശം. മത്സരത്തിന് ശേഷം റഫറി ഫെലിക്സ് സ്വെയറിനെതിരെ ഡോര്‍ട്ട്മുണ്ട് താരം ജൂഡ് ബെല്ലിങ്ഹാമാണ് പരാമര്‍ശം നടത്തിയത്. ഇതിനെതിരെ ജര്‍മ്മന്‍ ഫുട്ബോള്‍ അസോസിയേഷന് 40,000 യൂറോ പിഴയായി വിധിച്ചു.
മോശം പ്രതികരണത്തിന്റെ പേരില്‍ താരത്തിന് വിലക്ക് ലഭിക്കും എന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഈ പിഴക്കെതിരെ അപ്പീല്‍ നല്‍കില്ല. അടുത്ത ബുണ്ടസ്ലിഗ മത്സരത്തില്‍ ബോച്ചുമിനെതിരായി കളിക്കാന്‍ ബെല്ലിങ്ഹാമും ഉണ്ടാകും. ബെല്ലിങ്ഹാമിനെതിരെ പോലീസ് അന്വേഷണം തുടരുകയാണ്.
2005-ല്‍ വാതുവെപ്പിന്റെ പേരില്‍ റഫറി ഫെലിക്സ് സ്വെയറും, റോബെര്‍ട്ട് ഹോയിസറും നേരത്തെ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. ഹോയിസറില് നിന്ന് വാതുവെപ്പിന്റെ പേരില്‍ 300 യൂറോ കൈപറ്റിയതിന് ഫുട്ബോള്‍ അസോസിയേഷന് ഫെലിക്സിന് ആറ് മാസത്തെ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. ഈ കേസുകളും കണക്കിലെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: