പനാജി : മുൻ ഗോവ മുഖ്യമന്ത്രിയും കോൺഗ്രസ് എംഎൽയുമായ രവി നായിക് ബിജെപിയിൽ ചേര്‍ന്നു. മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തിന്റെ നേതൃത്വത്തിൽ പാർട്ടി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്.
മുൻ മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും, ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് നായികിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു. ‘പണ്ട് ഉപമുഖ്യമന്ത്രിയായിരുന്ന ബാബു കവ്‌ലേകര്‍ ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് ഒരു നാനോ പാര്‍ട്ടിയായി അധപതിക്കുമെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഒരു നാനോ കാറില്‍ ഒതുക്കാന്‍ പറ്റുന്ന അത്രയും അംഗങ്ങള്‍ മാത്രമേ അവര്‍ക്ക് ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ രവി നായിക് കൂടി ബിജെപിയില്‍ ചേര്‍ന്നതോടെ കോണ്‍ഗ്രസ് ഒരു ഓട്ടോറിക്ഷാ പാര്‍ട്ടിയായി. അവരുടെ എല്ലാ എംഎല്‍എമാരെയും ഒരു ഓട്ടോ റിക്ഷയില്‍ ഒതുക്കാം’- ഫഡ്‌നാവിസ് പറഞ്ഞു. പോണ്ടയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഫഡ്‌നാവിസ്.
‘ഇനി കോണ്‍ഗ്രസ് എംഎല്‍ പ്രതാപ്‌സിംഗ് റാണെയെക്കൂടി ലഭിച്ചാല്‍ ഇത് ഒരു സൈക്കിള്‍ പാര്‍ട്ടിയായി മാറും. അപ്പോള്‍ അവരുടെ എംഎല്‍എമാര്‍ക്ക് സൈക്കിളില്‍ എവിടെ വേണമെങ്കിലും പോകാം,’- ഫഡ്‌നാവിസ് പറഞ്ഞു. നായികിന്റെ ബിജെപി പ്രവേശനത്തിന് സാക്ഷിയാകാൻ നിരവധി പ്രവർത്തകര്‍ എത്തി. ബിജെപി ഗോവ അദ്ധ്യക്ഷൻ ഷെട്ട് സദാനന്ദ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ബാബു കവ്‌ലേക്കർ, വിനയ് തെണ്ടുൽക്കർ, തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.
കഴിഞ്ഞ ദിവസമാണ് നായിക് കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ ചേരുന്നതായുള്ള വാർത്തകൾ പുറത്തുവന്നത്. പാർട്ടി അംഗത്വം രാജിവെച്ച അദ്ദേഹം ചൊവ്വാഴ്ച ഉച്ചയോടെ എംഎൽഎ സ്ഥാനം രാജിവെച്ചിരുന്നു. അദ്ദേഹത്തിന്റെ മക്കൾ നേരത്തെ 2020ല്‍ തന്നെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. രവി നായിക് 1991ലും 1993ലു ഗോവ മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. 1994ല്‍ ഏപ്രില്‍ 2 മുതല്‍ എട്ട് വരെ ഏഴ് ദിവസം മുഖ്യമന്ത്രിയായി.
ഗോവയിലെ മുഖ്യപ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസിന് ഇനി രണ്ട് എംഎല്‍എമാര്‍ മാത്രമേ ബാക്കിയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: