കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി ബിഎംഎസ് പ്രതിഷേധം സംഘടിപ്പിക്കുന്നു. 10ന് സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളില്‍ കൂട്ടധര്‍ണ്ണയും, വിശദീകരണ യോഗങ്ങള്‍ നടത്തുമെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് സി. ഉണ്ണികൃഷ്ണന് ഉണ്ണിത്താന് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ധനവിലയില്‍ സംസ്ഥാനം നികുതി കുറയ്ക്കാന്‍ തയ്യാറാവുക, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുക, വിലക്കയറ്റം നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം സംഘടിപ്പിക്കുന്നത്. പ്രതിഷേധങ്ങളുടെ ഭാഗമായി ജനുവരി അഞ്ചിന് സെക്രട്ടേറിയറ്റ് പടിക്കല്‍ സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തില്‍ കൂട്ടധര്‍ണ്ണ നടത്തും.
ഒന്നാം പിറണായി സര്‍ക്കാര്‍ അധികാരത്തിലേറുന്നതിനു മുമ്പുള്ള 59 വര്‍ഷക്കാലം കൊണ്ട് കേരളം ഉണ്ടാക്കിയ കടബാദ്ധ്യത 1.5 ലക്ഷം കോടിയാണ്. എന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന അഞ്ച് വര്‍ഷം കൊണ്ടുള്ള കടം 3.5 ലക്ഷം കോടിയാണ്. ഇപ്പോളത് 4.25 ലക്ഷം കോടി കടന്നിരിക്കുകയാണ്. സംസ്ഥാനത്തെ എങ്ങനെ സാമ്പത്തികമായി മെച്ചപ്പെടുത്താമെന്ന ചിന്തപോലും സര്‍ക്കാരിന് ഇല്ലാതായി. സംസ്ഥാനത്തെ തൊഴില്‍ മേഖല പൂര്‍ണമായും സ്ഥംഭനാവസ്ഥയിലായിരിക്കുകയാണ്.
പരമ്പരാഗത വ്യവസായങ്ങള്‍, പ്ലാന്റേഷന്, ചെറുകിട തൊഴില്‍ സംരഭങ്ങള്‍ അടക്കം തകര്‍ച്ചയിലാണ്. നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും ഉണ്ണികൃഷ്ണന് ഉണ്ണിത്താന് ആവശ്യപ്പെട്ടു. ബിഎംഎസ് സംസ്ഥാന ട്രഷറര്‍ ആര്. രഘുരാജ്, ബിഎംഎസ് എറണാകുളം ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: