തിരുവന്തപുരം: കേരളത്തില്‍ നടക്കുന്ന ലഹരിപാര്‍ട്ടികളെക്കുറിച്ച് വിപുലമായ അന്വേഷണവുമായി എക്സൈസ് വകുപ്പ്. കഴിഞ്ഞ ദിവസം പൂവാര്‍ റിസോട്ടില്‍ നടന്ന ലഹരിപാര്‍ട്ടിയില്‍ മൂന്ന് പേര് പിടിയിലായിരുന്നു. ഇതിന്റെ അന്വേഷണത്തിനായി പ്രത്യേക സംഘം ഇന്ന് ചാര്‍ജ്ജെടുക്കും.
തിരുവനന്തപുരം എക്സൈസ് കമ്മീഷ്ണര്‍ എസ്. വിനോദിനാണ് അന്വേഷണ ചുമതല. പൂവാര്‍ ലഹരി പാര്‍ട്ടിയുടെ മുഖ്യസംഘാടകര്‍ ആയിരുന്ന അക്ഷയ് മോഹന്‍, അതുല്‍, പീറ്റര്‍ ഷാന്‍ എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. ഇവരില്‍ നിന്ന് കൂടുതല്‍ തെളിവുകള്‍ ലഭിക്കും എന്നാണ് പ്രതീക്ഷ .ഇതിനായി ഇവരുടെ ഫോണ്‍ കോളുകള്‍ പരിശോധിക്കും. ഇവര്‍ ബന്ധപ്പെട്ടിരിക്കുന്ന ലഹരി മാഫിയാകളെക്കുറിച്ചും അന്വേഷണം നടത്തും.
നിര്‍വാണ എന്ന കൂട്ടായ്മയില്‍ അംഗങ്ങളാണ് പ്രതികള്‍. ഇവര്‍ക്ക് അന്യസംസഥാനത്തെ ലഹരിമരുന്ന് സംഘവുമായി ബന്ധമുണ്ടോ എന്നും അന്വേഷണം ഉണ്ടാകും. ഇവരെ കസ്റ്റഡിയില്‍ വാങ്ങുന്നതിനായി അന്വേഷണ സംഘം കോടിതിയെ ഉടന്‍ സമീപിക്കും. ഇവരില്‍ നിന്ന് കൂടുതല്‍ പ്രതികളിലേക്ക് എത്താന്‍ സാധിക്കും എന്നാണ് അന്വേഷണ സംഘങ്ങളുടെ പ്രതീക്ഷ. കേരളത്തിന് പുറത്തേക്കും അന്വേഷണം ഉണ്ടാകും.
മണാലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിന് ഇവരുമായി ബന്ധമുളളതായി സംശയിക്കുന്നുണ്ട്. ഇവരുടെ കൈവശം ഉണ്ടായിരുന്ന ലഹരി വസ്തുക്കള്‍ വിപുലമായ അന്വേഷണത്തിന് പര്യാപ്തം അല്ല. എന്നാല്‍ വന്‍ റാക്കറ്റുകള്‍ ഇതിന് പിന്നില്‍ ഉണ്ടെന്ന് പോലീസ് വിശ്വസിക്കുന്നു. അതിനാല്‍ എക്സൈസ്അസി.കമ്മീഷ്ണറുടെ നേതൃത്വതത്തില്‍ അന്വേഷണം നടക്കുക.ലഹരി പാര്‍ട്ടിയില്‍ പങ്കെടുത്ത 20 ഓളം പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.ഇവരെ വീണ്ടും വിളിച്ച് ചോദ്യം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: