ഇടമലക്കുടി: സംസ്ഥാനത്തെ ഏക പട്ടികവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ബിജെപിക്ക് ഉജ്ജ്വല വിജയം. സിപിഎമ്മിന്റെ സിറ്റങ് സീറ്റായിരുന്ന ഇടമലക്കുടി പിടിച്ചെടുത്ത് ബിജെപി സ്ഥാനാര്‍ത്ഥി ചിന്താമണി കാമരാജാണ്. ഇടമലക്കുടി ഗ്രാമ പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ശിന്താമണി കാമരാജ് ഒരു വോട്ടിനാണ് ജയിച്ചത്. ശ്രീദേവി രാജമുത്തു (സിപിഎം) വാണ് രണ്ടാം സ്ഥാനത്ത്. കോണ്‍ഗ്രസിലെ ചന്ദ്ര പരമശിവന്‍ മൂന്നാം സ്ഥാനത്താണ്. ആകെ വോട്ട്: 132. പോള്‍ ചെയ്തത്:92 . ബിജെപി 39, എല്‍ഡിഎഫ്: 38, യുഡിഎഫ് 15. സി പി എം അംഗം ഉത്തമ്മാള്‍ ചിന്നസ്വാമി അന്തരിച്ചതിനെ തുടര്‍ന്നാണ് മത്സരം വേണ്ടി വന്നത്.
ഇരിങ്ങാലക്കുട നഗരസഭ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി മിനി ജോസ് ചാക്കോള 151 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥിയ്‌ക്ക് 336 വോട്ടും ബിജെപിയ്‌ക്ക് 18 വോട്ടും യുഡിഎഫിന് 487 വോട്ടും കിട്ടി. 841 പേരാണ് ആകെ വോട്ട് ചെയ്തത്. കാണക്കാരി പഞ്ചായത്ത് ഒൻപതാം വാർഡിൽ എൽഡിഎഫിന് ജയം. കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണ് സിപിഎം പിടിച്ചെടുത്തത്. 338 വോട്ടിനാണ് സിപിഎമ്മിന്റെ വി.ജി.അനിൽകുമാർ ജയിച്ചത്. കാഞ്ഞങ്ങാട് നഗരസഭ 30 വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ.കെ ബാബു വിജയിച്ചു. യുഡിഎഫ് തന്നെയാണ് ഈ വാർഡ് ഭരിച്ചുകൊണ്ടിരുന്നത്.
കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ വാർഡിൽ എൽഡിഎഫിന് ജയം. എൽഡിഎഫ് സ്ഥാനാർഥി ആദർശ് ജോസഫ് 7 വോട്ടിനാണ് വിജയിച്ചത്. നേരത്തെ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ലിന്റോ ജോസഫ് എംഎൽഎ ആയതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 260 ഓളം വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്ന വാർഡിലെ ഭൂരിപക്ഷം 7 ആയി കുറഞ്ഞത് എൽഡിഎഫിന് തിരിച്ചടിയായി
മലപ്പുറം തിരുവാലി ഏഴാം വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ജയം. അല്ലേക്കാട് അജീസ് 106 വോട്ടിന് വിജയിച്ചു. എൽ.ഡി.എഫിനും യു.ഡി.എഫിനും എട്ട് വീതം അംഗങ്ങളുള്ള പഞ്ചായത്തിൽ തൽസ്ഥിതി തുടരും. യു.ഡി.എഫ് അംഗം ടി.പി.നാസറിന്റെ നിര്യാണത്തെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇടുക്കി രാജാക്കാട് പഞ്ചായത്തിലെ ഒൻപതാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ വാർഡ് യുഡിഎഫ് നിലനിർത്തി. യുഡിഎഫ് സ്ഥാനാർത്ഥിയായ പ്രിൻസ് തോമസ് വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: