ന്യൂയോര്‍ക്ക്: ഒമിക്രോണ്‍ വകഭേദം ഡെല്‍റ്റാ വകഭേദത്തിന്റെയത്ര ഗുരുതരമാകാന്‍ സാധ്യത കുറവാണെന്ന് യുഎസ്. അമേരിക്കന്‍ പ്രസിഡന്റിന്റെ മുഖ്യ മെഡിക്കല്‍ ഉപദേഷ്ട്ാവായ അന്തോണി ഫൗസിയാണ് പ്രാഥമിക പഠന വിവരങ്ങള്‍ പുറത്തുവിട്ടത്.
ഡെല്‍റ്റാ വകഭേദവുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ ഒമിക്രോണ്‍ കാരണം ആശുപത്രിയില്‍ പ്വേശിക്കപ്പെട്ടവരുടെ എണ്ണം കുറവാണെന്ന് ഫൗസി പറഞ്ഞു. എന്നാല്‍ ഒമിക്രോണിന്റെ സ്വഭാവം പൂര്‍ണമായും മനസിലാക്കാന്‍ ഇനിയും ആഴ്ചകള്‍ വേണ്ടിവരുമെന്നും അദേഹം വ്യക്തമാക്കി.
എന്നാല്‍ യൂഫോപ്യന്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദം കൂടുതല്‍പേരില്‍ സ്ഥിരീകരിച്ചു. ബിട്ടനില്‍ ഒറ്റ ദിവസം 86 കേസുകളാണ് വിവിധ പ്രദേശങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തത്. ശനിയാഴ്ച വരെ ബ്രിട്ടനിലെ ആകെ കേസുകളുടെ എണ്ണം 160 ആയിരുന്നു. ഇന്നലെ 246 ആയി ഉയര്‍ന്നു. അമ്പത് ശതമാനത്തിന്റെ റെക്കോഡ് വര്‍ധനവാണ് ഒറ്റ ദിവസമുണ്ടായത്. എന്നാല്‍, ആരുടെയും സ്ഥിതി ഗുരുതരമല്ലെന്നും ചിലര്‍ മാത്രമാണ് ലക്ഷണങ്ങള്‍ കാണിക്കുന്നതെന്നും ബ്രിട്ടീഷ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒമിക്രോണിന് പുറമെ കൊവിഡ് ഡെല്‍റ്റ വകഭേദവും ബ്രിട്ടനില്‍ ഉയരുകയാണ്. കഴിഞ്ഞ ദിവസം 43,992 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: