ന്യൂദല്‍ഹി: ഒഡീഷ തീരത്ത് ഷോര്‍ട്ട് റേഞ്ച് സര്‍ഫേസ് ടു എയര്‍ മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. മുതിര്‍ന്ന നാവികസേനാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം നടന്നത്. മിസൈല്‍ പരീക്ഷിണം സമ്പൂര്‍ണ വിജയമായിരുന്നുവെന്ന് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പതിനഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ലക്ഷ്യമിടാന്‍ കഴിയുന്ന വ്യോമ പ്രതിരോധ സംവിധാനം നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ക്ക് വേണ്ടി വികസിപ്പിച്ചെടുത്തതാണ്. കഴിഞ്ഞ മാസം ചന്ദിപൂര്‍ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ വിവിധ മിസൈല്‍ സംവിധാനങ്ങളുടെ വിലയിരുത്തലിനായി ഉപയോഗിക്കുന്ന ഹൈ സ്പീഡ് എക്‌സ്‌പെന്‍ഡബിള്‍ ഏരിയല്‍ ടാര്‍ഗെറ്റ് ‘അഭ്യാസ്’ വിജയകരമായി പരീക്ഷിച്ചിരുന്നു.
മേഖലയില്‍ ചൈന ഉയര്‍ത്തുന്ന വെല്ലുവിളികള്‍ തടയാന്‍ ശക്തമായ സുരക്ഷാ വിന്യാസമാണ് ഇന്ത്യന്‍ നാവിക സേന ഒരുക്കിയിരിക്കുന്നത്. ഇന്ത്യ 65000 ടണ്‍ ശേഷിയുള്ള വലിയ വിമാന വാഹിനിക്കപ്പല്‍ നിര്‍മിക്കാനുള്ള തയാറെടുപ്പിലാണെന്ന് ദക്ഷിണ നാവിക സേനാ മേധാവി വൈസ് അഡ്മിറല്‍ ഹംപി ഹോളി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഐഎന്‍എസ് വിക്രാന്തിന് ശേഷം ഈ വിമാന വാഹിനി കൂടി എത്തിയാല്‍ ഇന്ത്യന്‍ നേവി സമുദ്ര മേഖലയില്‍ വലിയ ആധിപത്യം സ്ഥാപിക്കും. പുതിയ കപ്പല്‍ നിര്‍മിക്കാനുള്ള സര്‍ക്കാര്‍ അനുമതി മാത്രമാണ് ഇനി വേണ്ടതെന്നും അദേഹം അഭിപ്രായപ്പെട്ടു.
സമുദ്ര മേഖലയിലൂടെ ആയുധ മയക്കുമരുന്ന് കടത്ത് ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഭാഗമായി ശ്രീലങ്കന്‍ ബോട്ടില്‍ നിന്ന് മയക്കുമരുന്നുകളും എകെ47 അടക്കമുള്ള തോക്കുകളും പിടികൂടിയിട്ടുണ്ട്. ഇതിനുശേഷം തീരസംരക്ഷണ നേനയും നാവിക സേനയും വലിയ ജാഗ്രതയിലാണ്. കടല്‍ മാര്‍ഗത്തിലൂടെയുള്ള ശത്രുക്കളുടെ ഒരു കടന്നുകയറ്റവും ഇനി ഉണ്ടാവില്ലെന്നും ഹംപി ഹോളി പറഞ്ഞു. നേവല്‍ സ്റ്റാഫ് ആന്റണി ജോര്‍ജ് കമാന്‍ഡര്‍ അതുല്‍ പിള്ള എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: